
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷത്തിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി ഒന്നിന് മുമ്പ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താത്ത അപേഷകള്‍ സ്വീകരിക്കില്ല. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്‌കൂളില്‍ നിന്ന് വിളിവരുമ്പോള്‍ 150 ദിര്‍ഹം ഓണ്‍ലൈന്‍ രജിസ്‌ടേഷന്‍ ഫീസ് നല്‍കണം.
ഓണ്‍ലൈനില്‍ അപേക്ഷിച്ച ശേഷം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത അപേക്ഷകള്‍ സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതുമാണ്. അല്‍ ഗുബൈബയിലെ ഓഫീസിലാണ് പ്രിന്റുകള്‍ സമര്‍പ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട അന്തിമ പട്ടിക ഫെബ്രുവരി മൂന്നിന് പ്രസിദ്ധപ്പെടുത്തും. തെറ്റായ/ അപൂര്‍ണ്ണമായ എന്‍ട്രി ഫോമുകള്‍ നിരസിക്കപ്പെടും. സമര്‍പ്പണത്തിന് മുമ്പായി എല്ലാ വിശദാംശങ്ങളും വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തിയിരിക്കണം.
വിദ്യഭ്യാസ മന്ത്രാലയത്തിന്റെ പ്രായവുമായി ബന്ധപ്പെട്ട നിബന്ധനകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചായിരിക്കും കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുക. കെ.ജി ഒന്നിലേക്ക് പ്രവേശനം നേടാന്‍ 2019 ജൂലൈ 31ന് 4 വയസ് പൂര്‍ത്തിയായിരിക്കണം. കെ.ജി രണ്ടില്‍ ചേരുവാന്‍ 2019 ജൂലൈ 31 വരെ 5 വയസും, ഗ്രേഡ് ഒന്നിലേക്ക് 2019 ജൂലൈ 31ന് 6 വയസും പൂര്‍ത്തിയായിരിക്കണമെന്നാണ് ചട്ടം. രജിസ്‌ട്രേഷനു ശേഷം പ്രിന്റ് ലഭിക്കാന്‍ ചെയ്യേണ്ട രീതി:
1. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോമിലേക്ക് പോകുക.2. താഴേക്ക് സ്‌ക്രോള്‍ ചെയ്യുക, ‘വ്യൂ’ ബട്ടണ്‍ കാണാം.3. വ്യൂ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.4. രജിസ്‌ട്രേഷന്‍ നമ്പറും കുട്ടിയുടെ ജനനത്തീയതിയും നല്‍കി, ഡിറ്റയില്‍സ് ബട്ടണ്‍ ക്ലിക്കുചെയ്യുക, അപേക്ഷ ഫോം നിങ്ങള്‍ക്ക് കാണാവുന്നതാണ്.5. പ്രിന്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുത്ത് സ്‌കൂളില്‍ നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ വെബ്‌സൈറ്റായ http://sissharjah.com, http://www.sisjuwaiza.com എന്നിവ പരിശോധിക്കുക. ഇതോടൊപ്പം അധ്യാപകര്‍ക്കുള്ള നേരിട്ടുള്ള ഇന്റര്‍വ്യൂ ജനുവരി 18, 19, 20 തീയതികളില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.