ആറാമത് കുട്ടികളുടെ ബിനാലെയുടെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുടെ പത്നി ശൈഖ ജവാഹര്‍ ബിന്ത് മുഹമ്മദ് ആല് ഖാസിമി നിര്‍വ്വഹിച്ചു. ആറുരാജ്യങ്ങളില് നിന്നുള്ള 48 വ്യത്യസ്തമാര്‍ന്ന ആവിഷ്കാരങ്ങളാണ് അല്‍ മുഖായിദിര് ആര്‍ട്സ് സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.
ജല, വൈദ്യുതി ഡിപ്പാര്‍ട്മെന്റ് (സേവ) വിതരണം ചെയ്യുന്ന പൈപ്പ് വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കാമെന്ന് അധികൃതര്‍. ശുദ്ധീകരിച്ച ജലമാണ് വീടുകളിലെത്തിക്കുന്നതെന്നതെന്ന് അധികൃതര്‍ ഉറപ്പ് നല്കി. ഷാര്‍ജ എമിറേറ്റില്‍ പ്രതിദിനം 10.10 കോടി ഗാലന് വെള്ളം ആവശ്യമുണ്ട്.
യുഎഇയില്‍ പലയിടത്തും ഞായറാഴ്ച രാവിലെ കനത്ത മഴയും ഇടിമിന്നലുമുണ്ടായെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ദുബായിക്ക് പുറമെ അല്‍ഐന്‍, ഷാര്‍ജ, അജ്മാന്, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ പെയ്തു.
ഷാര്‍ജ അന്തര്‍ദ്ദേശിയ വിമാനത്താവളത്തില്‍ പാസ്പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം അവരുടെ പാസ്പോര്‍ട്ട് പുതുക്കല്‍ സംബന്ധിയായ ആവശ്യങ്ങള്‍ നിറവേറ്റാം.
എമിറേറ്റ്സ് ഐഡിയും വിസയും പുതുക്കാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി അപേക്ഷ നല്കാന് ഓഫീസുകളോ ടൈപ്പിങ് സെന്ററുകളോ കയറിയിറങ്ങി പണവും സമയവും ചിലവഴിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അപകടം വരുത്തി വെക്കുന്നവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏഷ്യന്‍ വംശജരാണ് കൂടുതല്‍. തീപിടിത്ത സാഹചര്യവും മറ്റും ഒഴിവാക്കുന്നതിന് വിവിധ ഭാഷകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കും.
ഷാര്‍ജയില്‍ മലയാളി യുവാവിനെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നുവീണ് മരിച്ചനിലയില്‍ കണ്ടെത്തി. മെയിന്റനന്‍സ് തൊഴിലാളിയായിരുന്ന ഗോപകുമാറിന്റെ (32) മൃതദേഹം അല്‍ മജാറയിലെ ഖാന് സാഹിബ് ബില്‍ഡിങിന് താഴെനിന്നാണ് കണ്ടെത്തിയത്. കെട്ടിടത്തില്‍ വാച്ച്മാനൊപ്പമാണ് ഒരുമുറിയില്‍ അദ്ദേഹം താമസിച്ചിരുന്നത്.
ഷാര്‍ജ എക്സ്പോം സെന്ററില്‍ നടക്കുന്ന ദേശീയ കരിയര്‍ എക്സിബിഷന് തുടക്കം. ഫെബ്രുവരി 6 ന് ആരംഭിച്ച തൊഴില്‍ മേള വെള്ളിയാഴ്ച്ച അവസാനിക്കും. എമിറേറ്റിലെ തൊഴിലന്വേഷകര്‍ മേളയില്‍ പങ്കെടുക്കണമെന്ന് ഷാര്‍ജയിലെ മനുഷ്യ വിഭവ വകുപ്പ് അറിയിച്ചു.
കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൈക്രോടെക് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ‘കരിയര്‍ ജേര്‍ണി 2019’ എന്നു പേരിട്ടിരിക്കുന്ന വിദ്യാഭ്യാസ മേള നടക്കുന്നത്. ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ വച്ചാണ് കരിയര്‍ ജേര്‍ണി 2019 നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
ഷാര്‍ജയില്‍ വാഹനപാര്‍ക്കിങ് നിരക്ക് കൂട്ടില്ലെന്നു മുനിസിപ്പാലിറ്റി. പൊതുപാര്‍ക്കിങ് മേഖലയില്‍ മണിക്കൂറിനു 2 ദിര്‍ഹം വീതം ഈടാക്കുന്നതു തുടരും. 2 മണിക്കൂറിന് 5 ദിര്‍ഹവും 3 മണിക്കൂറിന് 8 ദിര്‍ഹവും ആയിരിക്കും.