പുതുവര്‍ഷം പ്രമാണിച്ച് ഷാര്‍ജയില്‍ വാഹനങ്ങള്‍ക്ക് സൗജന്യമായി പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ടെങ്കിലും ചില പ്രധാന മേഖലകളില്‍ സൗജന്യം ഉണ്ടായിരിക്കുന്നതല്ലയെന്ന് ഗതാഗത വിഭാഗം അറിയിച്ചു.
അല്‍ ജുബൈല്‍ മാര്‍ക്കറ്റ് 3 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി മത്സ്യത്തിന് 10% വിലക്കുറവ്. അടുത്തമാസം 6 വരെ തുടരുന്ന ഈ ആദായ വില്പന എല്ലാ മീനുകള്‍ക്കും ബാധകമാണ്. 4 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച ജുബൈല്‍ മാര്‍ക്കറ്റ് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
ഷാര്‍ജ എമിറേറ്റില്‍ കള്ള ടാക്സിക്കാരെ പിടികൂടാന്‍ നടപടികള്‍ ശക്തമാക്കി. റോഡുകളിലും പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. ഷാര്‍ജ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ വര്‍ഷം നടത്തിയ പരിശോധനയില്‍ 3,203 കള്ള ടാക്സിക്കാരെ പിടികൂടിയതായി അതോറിറ്റി അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍ സഖര്‍ ഇബ്രാഹിം അല്‍ മുഈനി പറഞ്ഞു.
ജെറ്റ് എയര്‍വേയ്സ് യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പുതുവല്‍സരാഘോഷത്തിനു വര്ണ്ണപൊലിമയേകാന് കരിമരുന്നു പ്രയോഗവുമായി ഷാര്‍ജ അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്. പത്തു മിനിറ്റ് നീണ്ടു നില്ക്കുന്ന പ്രദര്‍ശനമാണ് അതിഥികള്‍ക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര നൗകകളില്‍ നിന്നാണ് കരിമരുന്ന് പ്രയോഗം നടത്തുക. തുടര്‍ന്ന് ഷാര്‍ജ ഫൗണ്ടന്റെ പ്രത്യേക പ്രദര്‍ശനവുമുണ്ടാവും.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകളില്‍ 50 ശതമാനം ഇളവ് അനുവദിച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ഷാര്‍ജ പൊലീസ്. ഇളവെന്ന പേരില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം 2017 ഒക്ടോബറിലേതാണെന്നാണ് ഷാര്‍ജ പൊലീസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചിരിക്കുന്നത്.
മഴക്കാലത്തുണ്ടാകുന്ന അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഷാര്‍ജ. ഹെവി വാഹനങ്ങള്‍ ഉള്‍പ്പെടെ 185 പുതിയ വാഹനങ്ങളാണ് മഴ മൂലമുണ്ടാകുന്ന തടസങ്ങളും അപകടങ്ങളും നേരിടാന്‍ തയ്യാറാക്കിയത്.
ഷാര്‍ജയില്‍ ബസ്, ടാക്സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുവെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സിറ്റി ബസുകളിലും ഇന്റര്‍സിറ്റി ബസുകളിലും നിരക്ക് കൂട്ടിയിട്ടുണ്ട്. യാത്രക്കള്‍ക്ക് ഇനി ഒരു ദിര്‍ഹം മുതല്‍ മൂന്ന് ദിര്‍ഹം വരെ അധികം നല്‍കേണ്ടി വരും.
നഗരസഭയുടെ പാര്‍ക്കിങ് സ്ഥലങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വന്നു. നിലവില്‍ ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് സേവനം ലഭിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വൈകാതെ ഡൂവിലും ഇത് ലഭ്യമാകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പാര്‍ക്കിങ് നിരക്ക് മാസാവസാനം ബില്ലിന്റെ കൂടെ അടയ്ക്കാം.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.