
ഷാര്‍ജ: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി വിദ്യാര്‍ഥികള്‍ കസബയില്‍ ‘റീസൈക്കിളത്തോണ്‍ റണ്‍’ നടത്തി. പഴയ കടലാസുകളും പ്ലാസ്റ്റിക് കുപ്പികളുമായാണു ഷാര്‍ജയിലെയും അജ്മാനിലെയും വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ എത്തിയത്. പരിസ്ഥിതി സംരക്ഷണ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി അവര്‍ കസബയ്ക്കു ചുറ്റും കൂട്ടയോട്ടം നടത്തി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസോസിയേഷന്‍ പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുള്‍പ്പെടെ 500ല്‍ ഏറെ പേര്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വിദ്യാര്‍ഥികള്‍ ശേഖരിച്ച 4000 കിലോ കടലാസുകളും കുപ്പികളും അധികൃതര്‍ക്കു കൈമാറി.
ഏറ്റവും കൂടുതല്‍ കടലാസ് ശേഖരിച്ചു നല്‍കിയ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലിഷ് സ്‌കൂള്‍ വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി സുഭാഷിന് ഒന്നാം സമ്മാനവും ശ്രദ്ധ കണ്ണപ്പനു രണ്ടാം സ്ഥാനവും ലഭിച്ചു. ഡിപിഎസിലെ മധു മനോജിനാണു മൂന്നാം സ്ഥാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.