37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒക്ടോബര്‍ 31ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കമാകും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത് പുസ്തകമേള എന്നാണ് ഷാര്‍ജ അന്താരാഷ്ട്രപുസ്തകോത്സം അറിയപ്പെടുന്നത്. പത്ത് ദിവസത്തെ മേളയില്‍ മലയാളത്തിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി എഴുത്തുകാരാണ് ഇത്തവണയും എത്തുന്നത്.
യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ജീവനക്കാരുടെ സഹായം വേണമെങ്കില്‍ 10 ദിര്‍ഹം നല്‍കണം. ഒക്ടോബര്‍ 21 മുതലാണ് അഡ്നോക് ഗ്യാസ് സ്റ്റേഷനുകളില്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത്.
വടക്കന്‍ മലയോര മേഖലകളില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഷാര്‍ജ-ഫകല്ബ റോഡിലെ വാദി അല്‍ ഹെലോ പ്രദേശത്തെ റോഡിലൂടെയുള്ള ഗതാഗതം പൊലീസ് താത്ക്കാലികമായി നിരോധിച്ചു.
അവിവാഹിതര്‍ താമസിക്കുന്ന വീടുകളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് ഷാര്‍ജ മുനിസിപ്പാലിറ്റി. അല്‍ നസീറിയ, മായിസലൂണ്, അല്‍ നബാ, അല്‍ നഹ്ദ, അല്‍ മജാസ് തുടങ്ങിയ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിലാണ് ഇത്തരത്തില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരിക്കുന്നത്.
എമിറേറ്റിലെ സഹകരണ സ്ഥാപനങ്ങളുടെ വാഹന പാര്‍ക്കിങ്ങുകളില്‍ മൂന്നു മണിക്കൂറിലധികം വാഹനം നിര്‍ത്തിയിട്ടാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ആയിരം ദിര്‍ഹമായിരിക്കും പിഴ. സഹകരണ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കാണ് അധികൃതര്‍ സൗജന്യ പാര്‍ക്കിങ് അനുവദിച്ചത്.
യു.എ.ഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗ്യാരന്റി നല്‍കുന്നതിന് പകരം തൊഴിലാളിയുടെ പേരില്‍ ഇന്‍ഷൂറന്‍സ് എടുക്കുന്ന സംവിധാനം ഈ മാസം പകുതിയോടെ നിലവില്‍ വരും. ഈ സംവിധാനത്തിലൂടെ തൊഴിലാളിക്ക് ഇരുപതിനായിരം ദിര്‍ഹം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നു ഇത്തവണ നൂറ്റിപതിനാല് പ്രസാധകര്. പതിനാറുലക്ഷത്തിലേറെ പുസ്തകങ്ങളുമായി എഴുപത്തിയേഴു രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിഎണ്ണൂറോളം പ്രസാധകര് മേളയുടെ ഭാഗമാകും. ഈ മാസം മുപ്പത്തിഒന്നു മുതല്‍ നവംബര്‍ പത്തുവരെയാണ് പുസ്തകമേള നടക്കുന്നത്.
ഷാര്‍ജ ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെലിന്റെ ആറാം അധ്യായം ഒക്ടോബര്‍ 14ന് ആരംഭിക്കും. 54 ചലചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഉള്‍പ്പെടെ 150 ലേറെ പ്രദര്‍ശനങ്ങളാണ് ‘തിങ്ക് സിനിമ’ എന്ന പ്രമേയത്തില്‍ ഒരുങ്ങുന്ന മേളയിലുണ്ടാവുക. കുട്ടികള്‍ തയ്യാറാക്കിയതും കുഞ്ഞുങ്ങളുടെ മനസുവായിച്ച മുതിര്‍ന്നവര്‍ നിര്‍മിച്ചതുമായ ഒരു കൂട്ടം സിനിമകളായിരിക്കും മേളയില്‍ ഉണ്ടാവുക.
ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഏഴിനും രാത്രി ഒമ്പതിനുമിടയില്‍ വാഹന പരിശോധനയും രജിസ്ട്രേഷനും ഈ കേന്ദ്രത്തില്‍ നടത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഷാര്‍ജയില്‍ കൂടുതല്‍ സര്‍വീസ് സ്റ്റേഷനുകള്‍ ആരംഭിക്കാനൊരുങ്ങി എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷത്തിനകം എമിറേറ്റില്‍ 25ലധികം സര്‍വീസ് സ്റ്റേഷനുകള്‍ ഒരുക്കാനാണ് ഇനോകിന്റെ ലക്ഷ്യം.