അടുത്തമാസം നാലുമുതല്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു. നിബന്ധന പാലിക്കാത്തവ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
മലയാളികള്‍ ഉള്‍പ്പെടെ വിവിധ നാട്ടുകാരുടെ വന്സാന്നിധ്യമുള്ള മേളയില്‍ 77 രാജ്യങ്ങളില്‍ നിന്നുള്ള 20 ദശലക്ഷം പുസ്തകങ്ങളുമായി 1874 പ്രസാധകരാണു സാന്നിധ്യമറിയിച്ചത്.
37ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് നാളെ തിരശ്ശീല വീഴും. പതിവുപോലെ മലയാളം പ്രസാധകര് അണിനിരന്ന ഏഴാം നമ്പര്‍ ഹാളിലെ ഇന്ത്യന്‍ പവിലിയനിലാണ് ഏറ്റവുമധികം തിരക്കനുഭവപ്പെട്ടത്. മലയാളികളും സ്വദേശികളുമാണ് സന്ദര്‍ശകരിലേറെയും.
ഷാര്‍ജ എമിറേറ്റിലെ ഇന്ത്യന്‍ സംരഭകരുടെ നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ വ്യവസായികള്‍ ആയിരത്തിഇരുന്നൂറു കോടി ദിര്‍ഹത്തിന്റെ നിക്ഷേപം ഷാര്‍ജയില്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ, യുഎഇ പങ്കാളിത്ത ഉച്ചകോടിയില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
രാജ്യാന്തര പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍. പുസ്തകങ്ങള്‍ സ്വന്തമാക്കാനും എഴുത്തുകാരെ നേരിട്ടു കാണാനുമായി പതിനായിരങ്ങളാണ് ആദ്യ ദിനങ്ങളില്‍ ഷാര്‍ജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഓരോ വര്‍ഷം കഴിയുന്തോറും ഷാര്ജപുസ്തകോത്സവം വളരുകയാണ്.
37ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് അല്‍ താവുനിലെ എക്സ്പോ സെന്ററില്‍ വര്‍ണാഭമായ തുടക്കം. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാവിലെ 10ന് ഉദ്ഘാടനം നിര്‍വഹിച്ചു.
യുഎയില്‍ അതിശക്തമായ മഴ. ഫുജൈറ, ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. ഇവിടങ്ങളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഗള്‍ഫിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ 100 വിമാനങ്ങള്‍ കൂടി വാങ്ങുന്നു. കമ്പനിയുടെ പതിനഞ്ചാം വാര്‍ഷികത്തിലാണ് എയര്‍ അറേബ്യ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. എയര്‍ അറേബ്യയുടെ പുതിയ ബ്രാന്‍ഡ് ഐഡന്റിയും പുതിയ വിമാനവും ചടങ്ങില്‍ പ്രഖ്യാപിച്ചു.
ഏഴു മുതല്‍ പതിമൂന്നു വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് രാജ്യാന്തരപുസ്തക മേളാ വേദിയിലെ അംഗീകാരമടക്കം നിരവധി സമ്മാനങ്ങളാണ്.
ബുഹൈറ പോലീസ്സ്റ്റേഷന് പരിധിയിലുള്ള ഷാര്‍ജ അല്‍ഖാനില്‍ ട്രാഫിക് സിഗ്നലില്‍ റോഡ് മുറിച്ച് കടക്കവേ മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്ക് പറ്റിയ മലയാളിയായ തിരുവനന്തപുരം വര്‍ക്കല സ്വദേശി സനല്‍ കുമാറിന് അറുപത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ദുബായ് കോടതി വിധിച്ചു.