Currency

പെരുമഴ: വാദി അല്‍ ഹെലോ റോഡ് അടച്ചു

സ്വന്തം ലേഖകന്‍Wednesday, October 17, 2018 12:52 pm

ഷാര്‍ജ: വടക്കന്‍ മലയോര മേഖലകളില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയെ തുടര്‍ന്ന് ഷാര്‍ജ-ഫകല്‍ബ റോഡിലെ വാദി അല്‍ ഹെലോ പ്രദേശത്തെ റോഡിലൂടെയുള്ള ഗതാഗതം പൊലീസ് താത്ക്കാലികമായി നിരോധിച്ചു. റോഡിന്റെ ഇരുദിശയിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. മലകളില്‍ നിന്ന് കല്ലുകള്‍ വെള്ളത്തോടൊപ്പം വീഴുന്നത് കണക്കിലെടുത്തും ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് പരിഗണിച്ചുമാണ് നടപടി.

ഇതേനില തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ഗതാഗത നിയന്ത്രണം പ്രദേശത്തുണ്ടാകുമെന്നാണ് സൂചന. മഴ കാണാന്‍ പോകുന്നവര്‍ ഉരുള്‍പ്പൊട്ടല്‍ പോലുള്ള പ്രതിഭാസങ്ങളെ കരുതിയിരിക്കണം. വാദികളില്‍ ഇറങ്ങുന്നത് അപകടത്തിന് വഴി വെച്ചേക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x