എമിറേറ്റില്‍ കെട്ടിട വാടക കുറഞ്ഞതായി റിപ്പോര്‍ട്ട്. താമസക്കാര്‍ എമിറേറ്റ് മാറുന്നതും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായതുമാണ് വാടക കുറയാന്‍ ഇടയാക്കിയത്. കഴിഞ്ഞ എട്ടു മാസത്തിനിടെ കെട്ടിട വാടകയില്‍ 10 മുതല്‍ 16 ശതമാനം വരെ കുറഞ്ഞതായി ഷാര്‍ജയിലെ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ പറഞ്ഞു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ഷാര്‍ജ അല്‍ഖാനില്‍ ജന്നത്തുല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന സൗത്ത് ചിത്താരി സ്വദേശി മുഹമ്മദ് കുഞ്ഞി കൂളിക്കാട് (45) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മുഹമ്മദ് കുഞ്ഞി അപകടത്തില്‍ പെട്ടത്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ അദ്ധ്യായന വര്‍ഷവും പുതിയ യൂണിഫോം വാങ്ങാന്‍ രക്ഷിതാക്കളെയോ വിദ്യാര്‍ഥികളെയോ നിര്‍ബന്ധിക്കരുതെന്ന് ഷാര്‍ജയിലെ സ്കൂള്‍ അധികൃതര്‍ക്ക് ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശം നല്കി. യൂണിഫോമില്‍ മാറ്റമുണ്ടെങ്കിലേ പുതിയത് വാങ്ങാന്‍ നിര്‍ദേശിക്കാന്‍ പാടുള്ളൂ.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ തയാറാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്. ജീവകാരുണ്യ ഉല്പന്നങ്ങള് അയക്കുന്ന പ്രക്രിയക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ അസോസിയേഷന് നടപടി ഊര്‍ജിതമാക്കി.
പ്രളയം നാശം വിതച്ച കേരളത്തിന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നാല് കോടി രൂപ ധനസഹായം നല്‍കും.
പൊതുമാപ്പ് ആനുകൂല്യംനേടി നാട്ടിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്നവരുടെ വന്‍തിരക്കാണ് ഞായറാഴ്ച ഷാര്‍ജ സേവനകേന്ദ്രത്തിലനുഭവപ്പെട്ടത്. രണ്ടുദിവസത്തെ അവധി കഴിഞ്ഞ് പ്രവര്‍ത്തനം പുനരാരംഭിച്ച സേവനകേന്ദ്രത്തില്‍ അതിരാവിലെ മുതല്‍തന്നെ നീണ്ടനിര കാണാമായിരുന്നു.
കൊലക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഷാര്‍ജ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ഡോ. എസ്.പി. സിങ് ഒബ്റോയിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചാബ് കപൂര്‍തല സ്വദേശി സന്ദീപ് സിങിന് ജീവിതം തിരികെ ലഭിച്ചത്. 2007 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
നവീകരിച്ച ഷാര്‍ജ അല്‍ മുന്തസ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തില്‍ നൂറു മില്യണ്‍ ദിര്‍ഹം ചിലവഴിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. പേള്‍ കിങ്ഡം എന്ന് പേരിട്ട പാര്‍ക്കിലെ വാട്ടര്‍ തീം പാര്‍ക്കാണ് സന്ദര്‍ശകര്‍ക്കായി ഇപ്പോള്‍ തുറന്നു കൊടുത്തത്.
മലയാളി യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍ മഠത്തില്‍ റോഡില്‍ താമസിക്കുന്ന പുളിക്കത്ത് അബ്ദുറഹിമാന് ഹാജിയുടെ മകന് റഹ്മത്തുള്ള എന്ന ബാബു (38) ആണ് നിര്യാതനായത്.
വാഹനാപകടങ്ങള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പുത്തന്‍ സാങ്കേതികതയും സംവിധാനങ്ങളുമായി ഷാര്‍ജ പോലീസ്. വാഹനാപകടങ്ങളില്‍ വണ്ടിക്കകത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ഹൈഡ്രോളിക് കട്ടറുകള്‍ ഘടിപ്പിച്ച പുതിയൊരു വാഹനമാണ് ഇതില്‍ ഏറ്റവും പ്രധാനം.