
ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യയില്‍ നിന്നു ഇത്തവണ നൂറ്റിപതിനാല് പ്രസാധകര്‍. പതിനാറുലക്ഷത്തിലേറെ പുസ്തകങ്ങളുമായി എഴുപത്തിയേഴു രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിഎണ്ണൂറോളം പ്രസാധകര്‍ മേളയുടെ ഭാഗമാകും. ഈ മാസം മുപ്പത്തിഒന്നു മുതല്‍ നവംബര്‍ പത്തുവരെയാണ് പുസ്തകമേള നടക്കുന്നത്. ഷാര്‍ജാ എക്‌സോ സെന്ററിലാണ് മുപ്പത്തിയേഴാമത് പുസ്തകമേള. ഇന്ത്യയില്‍ നിന്ന് 114 പ്രസാധകരടക്കം 1,874 പ്രസാധകര്‍ പുസ്തകങ്ങളുമായെത്തും. 1,800 സാഹിത്യ, സാംസ്‌കാരിക, കലാ വിനോദ പരിപാടികള്‍ 11 ദിവസങ്ങളിലായി നടക്കും.
ഇന്ത്യയില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തക നന്ദിതാ ദാസ്, സംഗീതജ്ഞന്‍ എല്‍.സുബ്രഹ്മണ്യന്‍, നോവലിസ്റ്റ് അഖില്‍ ശര്‍മ, മലയാള സാഹിത്യകാരന്മാരായ യു.കെ.കുമാരന്‍, സന്തോഷ് ഏച്ചിക്കാനം, യുവ ചരിത്രകാരന്‍ മനു എസ്.പിള്ള, ബോളിവുഡ് നടി സോഹാ അലി ഖാന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കുറഞ്ഞ വിലയില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ മേളയില്‍ അവസരമുണ്ടാകും. കൂടാതെ, പുസ്തക പ്രകാശനം, ചര്‍ച്ചകള്‍, സെമിനാറുകള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍, കവിയരങ്ങ്, കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍, പാചക മേള, വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവയും അരങ്ങേറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.