ഷാര്‍ജയില്‍ നിന്ന് ഖൊര്‍ഫുക്കാനിലേക്ക് നിര്‍മിച്ച പുതിയ റോഡ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഭരണാധികാരിയാണ് റോഡിന്റെയും അഞ്ച് തുരങ്കങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചത്. എമിറേറ്റ്സ് റോഡില്‍ നിന്ന് ഖൊര്‍ഫുക്കാനിലേക്ക് പോകുന്ന 89 കിലോമീറ്റര്‍ റോഡാണ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി ഉദ്ഘാടനം ചെയ്തത്.
ഷാര്‍ജയിലെ വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ഷാര്‍ജയുടെ നിക്ഷേപകാര്യ വിഭാഗം ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ പുറത്ത് വിട്ട കണക്ക് പ്രകാരം യു.കെ, അമേരിക്ക, ചൈന, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്.
ഷാര്‍ജ പൊലീസ് പരിസ്ഥിതി സൗഹൃദ കാറുകള്‍ അവതരിപ്പിച്ചു. അല്‍ ഫൂത്തൈം മോട്ടോഴ്സിന്റെ സഹകരണത്തോടെ ജനറല്‍ കമാന്‍ഡ് ഓഫ് ഷാര്‍ജ പൊലീസും ലൈസന്‍സിങ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്ക്ള്‍സ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്നാണ് പരിസ്ഥിതി സൗഹൃദ കാറുകള്‍ അവതരിപ്പിച്ചത്.
റെന്റ് എ കാര്‍ സേവനത്തിന് ഷാര്‍ജയിലും തുടക്കം. മിനിറ്റ് അടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക് നല്‍കാനാണ് തീരുമാനം. യു ഡ്രൈവ് കാര്‍ റെന്റല്‍ കമ്പനിയാണ് ഷാര്‍ജയില്‍ ഈ സേവനം ആരംഭിക്കുന്നത്. ഇത്തരം വാഹനങ്ങളില്‍ പെട്രോളടിക്കാന്‍ ഉപഭോക്താവ് പണമടക്കേണ്ടതില്ല.
അല്ലമാ ബില്‍ കലം പദ്ധതിയുടെ ഭാഗമായി 1700 അനാഥ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുന്ന വിപുലമായ പദ്ധതി ഷാര്‍ജ പ്രഖ്യാപിച്ചു. പൊലീസ്, ചാരിറ്റി ഹൗസ്, ഷാര്‍ജ മീഡിയാ കോര്പറേഷന് എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരാന്‍ ഷാര്‍ജ റണ്‍ 2018 ഒരുങ്ങുന്നു. ഷാര്‍ജ ട്രയാത്ലണുമായി ചേര്‍ന്ന് ഒരുക്കുന്ന പരിപാടി മാര്‍ച്ച് 30നാണ് നടക്കുന്നത്. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് ഷാര്‍ജ റണ്‍ സംഘടിപ്പിക്കുന്നത്.
മൃതദേഹം തൂക്കിനോക്കി നിരക്കു നിശ്ചയിക്കാതെ ഇന്ത്യയില്‍ എവിടേക്കും കൊണ്ടുപോകാന്‍ എയര്‍ അറേബ്യ സംവിധാനമൊരുക്കി. ഇന്ത്യയില്‍ എവിടേക്കും 1100 ദിര്‍ഹത്തിനാണ് (ഏകദേശം 20,000 രൂപ) മൃതദേഹം കൊണ്ടുപോകാന്‍ എയര്‍ അറേബ്യ സംവിധാനമൊരുക്കിയിരിക്കുന്നത്. തീരുമാനം നടപ്പാക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ.
ഷാര്‍ജയില്‍ അവധി ദിനങ്ങളിലും ആഘോഷ ദിനങ്ങളിലും അനുവദിച്ച സൗജന്യ വാഹന പാര്‍ക്കിങ് നിര്‍ത്തലാക്കും. ഇനി മുതല്‍ തിരക്കേറിയ പ്രധാന കേന്ദ്രങ്ങളില്‍ അവധി ദിനങ്ങളിലും പാര്‍ക്കിങ്ങ് ഫീസ് നല്‍കേണ്ടി വരും. ഷാര്‍ജയിലെ പ്രധാന വിനോദ-കച്ചവട മേഖലകളായ അല്‍ മജാസ്, അല്‍ ജുബൈല്‍, അല്‍ ശുവാഹൈന്‍ തുടങ്ങിയ പ്രദേശങ്ങളാണ് സ്ഥിരം പെയ്ഡ് പാര്‍ക്കിങ് മേഖലകളായി മാറുക.
എമിറേറ്റിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ആദ്യമായി കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡവലപ്മെന്റ് അതോറിറ്റിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് വരെ എല്ലാ വെള്ളിയാഴ്ചകളിലും മല്‍സരങ്ങള്‍ നടത്തും.
അഗ്നിശമനസേനാ വിഭാഗത്തില്‍ ഇനി മുതല്‍ വനിതകളെ നിയമിക്കാന്‍ യുഎഇ തീരുമാനിച്ചു. മയിസ അലി ആല് കത്ബി, നോറ ഉസ്മാന് ആല് ഗാഫ്ലി എന്നീ രണ്ട് യു.എ.ഇ വനിതകളാണ് ഈ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചത്. രണ്ടു പേരും ഷാര്‍ജയില്‍ നിന്നുളളവര്‍.