Currency

ഖൊര്‍ഫുക്കാനിലേക്ക് പുതിയ റോഡ് യാത്രക്കായി തുറന്നു

സ്വന്തം ലേഖകന്‍Sunday, April 15, 2018 10:53 am

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് ഖൊര്‍ഫുക്കാനിലേക്ക് നിര്‍മിച്ച പുതിയ റോഡ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഭരണാധികാരിയാണ് റോഡിന്റെയും അഞ്ച് തുരങ്കങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചത്. എമിറേറ്റ്‌സ് റോഡില്‍ നിന്ന് ഖൊര്‍ഫുക്കാനിലേക്ക് പോകുന്ന 89 കിലോമീറ്റര്‍ റോഡാണ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി ഉദ്ഘാടനം ചെയ്തത്.

റോഡിന്റെ ഭാഗമായി അഞ്ച് തുരങ്കങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ 2.7 കിലോമീറ്റര്‍ നീളമുള്ള അല്‍സിദ്‌റ ടണല്‍ മലതുരന്ന് നിര്‍മിച്ച മിഡിലീസ്റ്റിലെ ഏറ്റവും നീളമേറിയ തുരങ്കവും യാത്രക്കായി തുറന്നു. പുതിയ റോഡിലൂടെ ഷാര്‍ജ നഗരത്തില്‍ നിന്ന് 45 മിനിറ്റ് കൊണ്ട് ഖൊര്‍ഫുക്കാനില്‍ എത്തിച്ചേരാം. നിലവില്‍ 108 മിനിറ്റാണ് ഇവിടേക്ക് യാത്രാ ദൈര്‍ഘ്യം. ഒരു കിലോമീറ്ററിലേറെ ദൈര്‍ഘ്യമുള്ള അല്‍സഖാബ്, അല്‍റോ തുരങ്കങ്ങളും 900 മീറ്റര്‍ നീളമുള്ള അല്‍ഗസീര്‍, 300 മീറ്റര്‍ നീളമുള്ള അല്‍സഹാ ടണലും ഈ റോഡ് പദ്ധതിയുടെ ഭാഗമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x