പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ ബിആ പരിസ്ഥിതി സംരക്ഷണ മികവിന് ഏര്‍പ്പെടുത്തിയ നാല് പുരസ്കാരങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സ്വന്തമാക്കി. ഈരംഗത്തെ മികച്ച അധ്യാപികയായി ജസീന ഹമീദ് തെരഞ്ഞെടുക്കപ്പെട്ടു. ഈ രംഗത്തെ വിദ്യാര്‍ഥികള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സ്വന്തമാക്കി.
വേനല്‍ ഉല്‍സവമാക്കാന്‍ ഷാര്‍ജയും ഒരുങ്ങുന്നു. അടുത്തമാസം പത്തുമുതലാണ് ആഘോഷം. ഒരു മാസത്തേക്കാണ് ആഘോഷം. ഷാര്‍ജയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി.
യുഎഇയിലെ മിക്ക എമിറേറ്റിലും ഇടിയോടുകൂടി മഴ പെയ്തു. പുലര്‍ച്ചെയാണ് മഴ ശക്തമായത്. ഷാര്‍ജ, അജ്മാന് എമിറേറ്റുകളിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. റോഡുകളില്‍ മഴ വെള്ളം നിറഞ്ഞതിനാല്‍ ഗതാഗതത്തെ ബാധിച്ചു.
റമദാന് മാസത്തോടനുബന്ധിച്ച് യുഎഇയില്‍ 1239 തടവുകാര്‍ക്ക് മാപ്പ് നല്കി. 935 പേര്‍ക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് മാപ്പ് നല്കി. അതേസമയം 304 പേര്‍ക്ക് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമിയുമാണ് മാപ്പ് പ്രഖ്യാപിച്ചത്.
ഷാര്‍ജയിലും വടക്കന്‍ എമിറേറ്റുകളിലും വാടക കുറയുന്നതായി റിപ്പോര്‍ട്ട്. ഒന്നു മുതല്‍ 12 ശതമാനം വരെയാണ് വാടക നിരക്ക് കുറഞ്ഞിരിക്കുന്നത്. ഷാര്‍ജ റോളയിലും അജ്മാനിലുമാണ് വാടക ഗണ്യമായി കുറഞ്ഞത്. നടപ്പു വര്‍ഷം ഈ പ്രവണതക്ക് ആക്കം കൂടി.
കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്ന നഗരം എന്ന നിലക്കാണ് ഷാര്‍ജ ലോകത്തെ ആദ്യ ബാല സൗഹൃദ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ യുവതിയുടെ മൃതദേഹം ഷാര്‍ജയിലെ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൈസലൂണ്‍ മേഖലയിലെ വില്ലയില്‍ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വിനോദസഞ്ചാരത്തിലും നിക്ഷേപത്തിലും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രിയപ്പെട്ട കേന്ദ്രമായി ഷാര്‍ജ മാറുന്നു. എമിറേറ്റിലെ പൈതൃക മേഖലകളിലും മറ്റും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടി. എമിറേറ്റില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വര്‍ധന രേഖപ്പെടുത്തുന്നതായി ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു.
പത്താമത് കുട്ടികളുടെ വായനോല്‍സവത്തിന് ഷാര്‍ജയില്‍ തുടക്കം. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന വായനോല്‍സവത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുക്കും. പുസ്തകപ്രദര്ശനത്തിനും വില്പനയ്ക്കും പുറമേ കുട്ടികള്‍ക്ക് വേണ്ടി ഒട്ടേറെ കലാ ശാസ്ത്ര പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ഷാര്‍ജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശീയര്‍ക്ക് 10% ശമ്പള വര്‍ധന. മുന്‍കാലാടിസ്ഥാനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന പ്രാബല്യത്തില്‍ വരും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പള വര്‍ധനയ്ക്ക് നിര്‍ദേശം നല്‍കിയത്.