
ഷാര്‍ജ: ഷാര്‍ജ പൊലീസ് പരിസ്ഥിതി സൗഹൃദ കാറുകള്‍ അവതരിപ്പിച്ചു. അല്‍ ഫൂത്തൈം മോട്ടോഴ്‌സിന്റെ സഹകരണത്തോടെ ജനറല്‍ കമാന്‍ഡ് ഓഫ് ഷാര്‍ജ പൊലീസും ലൈസന്‍സിങ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്ക്ള്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് പരിസ്ഥിതി സൗഹൃദ കാറുകള്‍ അവതരിപ്പിച്ചത്.
ൈഡ്രവര്‍മാര്‍ക്ക് ഇത്തരം വാഹനങ്ങളില്‍ പരിശീലനം നല്‍കുകയും പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രചരിപ്പിക്കുകയും ലക്ഷ്യം വെച്ചായിരുന്നു പരിപാടി. റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അവതരണം.
വൈദ്യുതി, ഇന്ധനം എന്നിവ രണ്ടും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് കാറുകള്‍ ഏറെ വൈകാതെ പുറത്തിറക്കുമെന്ന് ലൈസന്‍സിങ് ആന്‍ഡ് വെഹിക്കിള്‍സ് ഡയറക്ടര്‍ ലെഫ്. കേണല്‍ ഹുമൈദ് സഈദ് ആല്‍ ജല്ലാഫ് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.