നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് ഷാര്‍ജ പൊലീസ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് എതിരെയും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹന ഉടമകള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സ്തനാര്‍ബുദത്തിനെതിരെ മുന്നേറുന്ന പിങ്ക് കാരവന് ഇന്ന് അബൂദബിയില്‍ സമാപനം. ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്, സായിദ് യൂണിവേഴ്സിറ്റി, സായിദ് മിലിറ്ററി ഹോസ്പിറ്റല്‍ എന്നിവിടങ്ങളല്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.00 വരെയാണ് ഇന്ന് പരിശോധന നടക്കുക. ഇതില്‍ സായിദ് മിലിറ്ററി ഹോസ്പിറ്റലില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പരിശോധന ലഭിക്കും.
ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ(ശുറൂഖ്) നേതൃത്വത്തിൽ, കുവൈറ്റ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മബാനിയുമായി ചേർന്ന് മുഗൈദർ പ്രദേശത്താണ് പുതിയ പ്രൊജക്റ്റ്
ഷാര്‍ജ വാട്ടര്‍ഫ്രണ്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി 2500 കോടി ദിര്‍ഹം ചെലവ് വരുന്നതാണ്. രണ്ട് ഊര്ജപ്രസരണവിതരണ പ്ലാന്റുകള്‍ അടക്കമുള്ള 300 കോടി ദിര്‍ഹം ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍, കുവൈത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മബാനിയുമായി ചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്തു 65000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന വികസന പദ്ധതി ടൂറിസം- റീട്ടെയില്‍ മേഖലകളില്‍ പുത്തനുണര്‍വ്വ് പകരും.
നാദാപുരം സ്വദേശി താഴെ പനങ്ങാട് അബ്ദുല്‍ റഫീഖ് (29) മലീഹയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദൈദിലെ താമസ സ്ഥലത്തിനടുത്തുള്ള പള്ളിയില്‍ ജുമുഅ നമസ്കരിച്ച്, മലീഹയിലെ ജോലി സ്ഥലത്തിനടുത്തുള്ള റോഡരുകത്തു കൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം. റഫീഖിനെ സുഡാനി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലായി 5600 കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സമ്മാനമായി നല്കിയ ഭൂമിയില്‍ 10 ലക്ഷം ചതുരശ്ര അടി സ്ലത്താണ് പുതിയ സ്കൂള്‍ കെട്ടിടം നിര്‍മിച്ചത്. 5.70 കോടി ദിര്‍ഹമാണ് ചെലവ്.
ബായ്ക്ക് പിന്നാലെ റാസല്‍ഖൈമയിലും ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നു. ശരീരഭാരം കുറക്കുകയാണ് ഫിറ്റ്നസ് ചലഞ്ചിലൂടെ ചെയ്യേണ്ടത്. ശരീരഭാരം കുറക്കുന്നവര്‍ക്ക് വന്‍ സമ്മാന പദ്ധതിയാണ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. കുറയ്ക്കുന്ന ഓരോ കിലോഗ്രാം തൂക്കത്തിനും 500 ദിര്‍ഹം വീതമാണ് സമ്മാനം ലഭിക്കുക.
മറിയപ്പള്ളി മുട്ടം മേച്ചേരില്‍ എം.കെ. ബാബുലിന്റെ (മോനിച്ചന്) ഭാര്യ ബിന്‍സി (ഏലിയാമ്മ- 43) ആണ് മരിച്ചത്. ജോലി സ്ഥലത്തെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണായിരുന്നു മരണം. വീട്ടുജോലിക്കാരിയായി നാലു വര്‍ഷം മുമ്പാണു ബിന്‍സി ഷാര്‍ജയിലേക്കു പോയത്.
ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ അഗ്നിശമന വിഭാഗത്തില്‍ ഇനി മുതല്‍ വനിതകളുടെ സേവനവും. പുതുതായി 15 സ്വദേശി വനിതാ അംഗങ്ങളാണ് സേവനം ചെയ്യുക. യു.എ.ഇയില്‍ മാത്രമല്ല, മധ്യപൗരസ്ത്യ ദേശത്തു തന്നെ ആദ്യമായാണ് അഗ്നിശമന സേനയില്‍ വനിതകള്‍ ഭാഗമാകുന്നത്.