ഷോപ്പിങ് സെന്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധനക്കായി നൂറോളം സംഘങ്ങളെ നിയോഗിച്ചു.ബാങ്കുകള്‍, എക്സ്ചേഞ്ചുകള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഫ്ടിയില് പോലീസ് പരിശോധന നടത്തും. ഈദ് ആഘോഷങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അജ്മാനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.