Currency

ഗള്‍ഫ് രാജ്യങ്ങളിലും ആധാര്‍ കേന്ദ്രങ്ങള്‍ വേണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍Sunday, July 23, 2017 7:01 pm

നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിദേശങ്ങളിലെ വിസ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട്ടിലെ സര്‍ക്കാര്‍ സംബന്ധമായ മിക്ക ആവശ്യങ്ങള്‍ക്കും ആധാര്‍ ആവശ്യപ്പെടുന്നുണ്ടെന്നിരിക്കെയാണ് ആവശ്യവുമായി പ്രവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഷാര്‍ജ: ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലും വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്ത്യയില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് നിരവധി പ്രാദേശിക സംഘടനകളും മറ്റും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിദേശങ്ങളിലെ വിസ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാട്ടിലെ സര്‍ക്കാര്‍ സംബന്ധമായ മിക്ക ആവശ്യങ്ങള്‍ക്കും ആധാര്‍ ആവശ്യപ്പെടുന്നുണ്ടെന്നിരിക്കെയാണ് ആവശ്യവുമായി പ്രവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.

മറ്റു വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഭൂരിഭാഗം ഇന്ത്യക്കാരും ജോലിചെയ്യുന്നത് ഗള്‍ഫിലാണ്. 26 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇല്‍ താമസിക്കുന്നത്. ഗള്‍ഫിലെ സ്‌കൂളുകളില്‍നിന്നും ഉപരിപഠനത്തിനു നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാട്ടില്‍ പ്രവേശന പരീക്ഷകള്‍ക്കടക്കം ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയാണെന്ന് മലയാളികളായ രക്ഷിതാക്കള്‍ പറഞ്ഞു.

അതേസമയം ചുരുങ്ങിയ ദിവസത്തേക്ക് അവധിയെടുത്ത് നാട്ടില്‍ പോയിവരുന്നവര്‍ക്ക് ആധാറിന് അപേക്ഷിച്ച് കാര്‍ഡ് ലഭിക്കാനുള്ള സമയം കുറവായതാണ് മറ്റൊരു പ്രശ്നം. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമടക്കം ആധാര്‍ കാര്‍ഡില്ലാതെ തടസ്സം നേരിടുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x