അറ്റകുറ്റ ജോലികള്‍ക്കും മറ്റുമായി വൈദ്യുത ബന്ധം വിച്ഛേദിക്കുമ്പോള്‍ ഉപഭോക്താവ് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് തരണം ചെയ്യുന്നതിനാണ് പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത ഏഴ് ജനറേറ്ററുകള്‍ സേവ രംഗത്തത്തെിച്ചിരിക്കുന്നത്.
മേളയുടെ ഭാഗമായുള്ള പ്രൊഫഷണല്‍ പ്രോഗ്രാം ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. മേളയില്‍ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യം വലുതായിരിക്കും. കേരളത്തിലെ നിരവധി പ്രസാധകര് പവലിയന് ബുക്ക് ചെയ്തിട്ടുണ്ട്.
ഓണം-ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് 18 സര്‍വീസുകളാണ് എയര്‍ഇന്ത്യ കൂടുതലായി നടത്തുക. ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
മേഖലയിലെ സ്ട്രീറ്റ് നമ്പര്‍ 13, 28, അല്‍ സഫിയയിലെ സ്ട്രീറ്റ് നമ്പര്‍ 22നും 28നും ഇടയ്ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് പണം നല്‍കേണ്ടതെന്ന് നഗരസഭ പറഞ്ഞു. മേഖലയില്‍ പണം ഈടാക്കുന്ന യന്ത്രങ്ങളും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഷാര്‍ജയില്‍ ബ്യുട്ടീഷനായി ജോലി ചെയ്യുന്ന കാസര്‍കോട് അടുക്കത്ത് വയല്‍ കടപ്പുറം മണ്ണിക്കമാ ഹൗസിലെ സുനിതാ പ്രശാന്ത്(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ മലയാളിയായ സൂസന്, സഹപ്രവര്‍ത്തകയായ നേപ്പാളി യുവതി എന്നിവരെ പരുക്കുകളോടെ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓണം, ബക്രീദ് സീസണ് മുന്‍നിര്‍ത്തി 40 അധിക വിമാന സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്തംബര്‍ രണ്ടു വരെയാണ് അധിക വിമാന സര്‍വീസ്. അതേസമയം അധിക സര്‍വീസുകളില്‍ കൂടുതലും ഷാര്‍ജയില്‍ നിന്നുള്ളവയായിരിക്കും.
മുന്നിലുള്ള വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ പുതിയ ക്യാമറ നിയമലംഘനം രേഖപ്പെടുത്തും. ചരക്ക് വാഹനങ്ങള്‍ നിര്‍ദിഷ്ട ലൈന്‍ തെറ്റിക്കുന്നതും വാഹനങ്ങളെ അനധികൃതമായി മറികടക്കുന്നതും ക്യാമറയില്‍ പതിയും.
ഒരു യാത്രക്കാരന്റെ പാസ്പോര്ട് നടപടികള്‍ പൂര്‍ത്തീകരിച്ച് ഗേറ്റിലൂടെ പ്രവേശിക്കുന്നതിന് 20 സെക്കന്‍ഡ് സമയം മാത്രമാണ് ആവശ്യമുള്ളത്. സാധാരണ പാസ്പോര്ട് നടപടികളില്‍ നിന്ന് 70% സമയലാഭമാണ് ഇ ഗേറ്റിലൂടെ ലഭിക്കുന്നത്.
അപകടമുണ്ടാകാനുള്ള സാഹചര്യങ്ങള്‍, അതു തടയാനുള്ള മുന്‍കരുതലുകള്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് തുടങ്ങിയവയെക്കുറിച്ചാണു ബോധവല്‍ക്കരണം.
സഫീര്‍ മാളിന് സമീപത്ത് നിന്ന് അല്‍ ഇത്തിഹാദ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ച കാമറ റിങ് റോഡിലെ അവസാന യൂടേണ്‍ ഭാഗത്തെ തള്ളിക്കയറ്റത്തെയും പിടികൂടാന്‍ തക്ക വിധത്തിലുള്ളതാണ്.