Currency

യുഎഇല്‍ പെരുന്നാള്‍ തിരക്കു നിയന്ത്രിക്കാന്‍ പോലീസ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി

സ്വന്തം ലേഖകന്‍Sunday, June 25, 2017 1:09 pm

ഷോപ്പിങ് സെന്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധനക്കായി നൂറോളം സംഘങ്ങളെ നിയോഗിച്ചു.ബാങ്കുകള്‍, എക്സ്ചേഞ്ചുകള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഫ്ടിയില്‍ പോലീസ് പരിശോധന നടത്തും. ഈദ് ആഘോഷങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അജ്മാനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഷാര്‍ജ: യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളില്‍ പെരുന്നാള്‍ സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. തിരക്ക് നിയന്ത്രിക്കാന്‍ 24 മണിക്കൂറും പ്രത്യേക പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഗതാഗതം തടസപ്പെടാതിരിക്കാനും നിയമലംഘനങ്ങളും അപകടങ്ങളും കുറയ്ക്കാനും വേണ്ട എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ഷാര്‍ജ പോലീസിന്റെ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി പറഞ്ഞു.

ഷോപ്പിങ് സെന്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പള്ളികള്‍, പാര്‍ക്കുകള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധനക്കായി നൂറോളം സംഘങ്ങളെ നിയോഗിച്ചു.ബാങ്കുകള്‍, എക്സ്ചേഞ്ചുകള്‍, എ.ടി.എമ്മുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഫ്ടിയില്‍ പോലീസ് പരിശോധന നടത്തും. ഈദ് ആഘോഷങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അജ്മാനിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ പോലീസുമായി 999 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും റാസല്‍ഖൈമ പോലീസ് മേധാവി അഭ്യര്‍ഥിച്ചു. അവധി ദിവസങ്ങളില്‍ ഫുജൈറ സന്ദര്‍ശിക്കുന്നവര്‍ മലകളിലും താഴ്‌വരകളിലും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x