സ്മാര്‍ട്ട്‌ഗേറ്റ് ഉപയോഗിക്കാന്‍ യാത്രക്കാര്‍ ഒരുവട്ടം തങ്ങളുടെ പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
ഷാര്‍ജ: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്ര കൂടുതല്‍ സ്മാര്‍ട്ടാക്കുന്നു. വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് പുതിയ സ്മാര്‍ട്ട്‌ഗേറ്റ് സംവിധാനം ഏര്‍പ്പെടുത്തി. എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ഇനി കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ എളുപ്പത്തില്‍ യാത്ര തുടരാവുന്ന ആധുനിക സംവിധാനമാണിത്.
സ്മാര്‍ട്ട്‌ഗേറ്റ് ഉപയോഗിക്കാന്‍ യാത്രക്കാര്‍ ഒരുവട്ടം തങ്ങളുടെ പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി വിമാനത്താവളത്തില്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസുമായി പാസ്‌പോര്‍ട്ട് കണ്‍ട്രോളിലെ സ്മാര്‍ട്ട്‌ഗേറ്റിലെത്തി രേഖകള്‍ ഇവിടെ സ്‌കാന്‍ ചെയ്യണം. തുടര്‍ന്ന് അകത്ത് കയറി തൊപ്പിയും കണ്ണടയും മാറ്റി കാമറക്ക് മുന്നില്‍ നില്‍ക്കണം. ചിത്രം പതിയുന്നതോടെ അടുത്ത ഗേറ്റും തുറക്കും. ഇതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ പരിശോധന തീരുന്നതാണ്.
ഷാര്‍ജയില്‍ രജിസ്റ്റര്‍ ചെയ്താല്‍ യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട്‌ഗേറ്റുകളും ഉപയോഗിക്കാവുന്നതാണ്. യുഎഇ താമസവിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.