
ഷാര്‍ജ: അന്താരാഷ്ട്ര വിമാനത്താവളം 150 കോടി ദിര്‍ഹമിന്റെ പദ്ധതിയുമായി വന്‍ വികസനത്തിന് ഒരുങ്ങുന്നു. 2027ഓടെ വര്‍ഷം രണ്ടര കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുകയാണ് ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. ഇതിനായി പുതിയ അറൈവല്‍ ടെര്‍മിനലിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.
നിലവില്‍ വര്‍ഷം കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരിധിയേക്കാള്‍ കൂടുതല്‍ പേരാണ് ഷാര്‍ജ വിമാനത്താവളത്തിലൂടെ കടന്നു പോകുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ അറൈവല്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഇതോടെ നിലവിലുള്ളത് ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ മാത്രമായി മാറും.
വിമാനത്താവളത്തിലേക്കുള്ള പുതിയ പാലത്തിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. കൂടുതല്‍ പാലം, റോഡുകള്‍ എന്നിവ വികസിപ്പിക്കുന്നതോടൊപ്പം പുതിയ ടെര്‍മിനലിന്റെ നിര്‍മാണത്തിനും തുടക്കം കുറിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.