യുഎഇയിലെ മുൻനിര വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നീക്കം.
ഉദ്ഘാടന ഭാഗമായി വിലക്കിഴിവിനു പുറമെ ഒട്ടേറെ പ്രമോഷന് ആനുകൂല്യങ്ങളും ഏര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 1,403 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. അസോസിയേഷനില്‍ 2,552 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചുമണിക്ക് അവസാനിച്ചു.
കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്കുന്ന പാനലും എന്‍.ആര്.ഐ ഫ്രണ്ട്സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍.
വോട്ടെടുപ്പ് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ്. രാത്രി പത്തരയോടെ ഫലം അറിവാകും.
യുഎഇയിലെ പുതിയ കെട്ടിടങ്ങളില്‍ പാചകവാതക സിലിണ്ടറിന്റെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചേക്കും. കേന്ദ്രീകൃതപാചകവാതക ലൈനുകള്‍ക്ക് മാത്രമാകും പുതിയ കെട്ടിടങ്ങളിൽ അനുമതി ലഭിക്കുക.
മൂന്നാഴ്ച നീളുന്ന ശീതകാല ഉത്സവത്തിന് വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സ്കാന്ഡിനേവിയന് രാജ്യങ്ങളിലെ മഞ്ഞ് കാലത്തെ അതേ രൂപത്തില്‍ ആവിഷ്കരിക്കുകയാണ് മജാസില്‍. എല്ലാ അരമണിക്കൂര്‍ ഇടവിട്ടും മഞ്ഞ് കണങ്ങള്‍ പൊഴിയും.
എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളെ ഇതുസംബന്ധമായി ബോധവത്കരിക്കാന്‍ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.
റോഡരികില്‍ നിന്നിരുന്ന തൊഴിലാളികള്‍ക്ക് ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. എട്ട് ഇന്ത്യന്‍ തൊഴിലാളികളും രണ്ട് പാക്കിസ്ഥാന് സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടത്.
മാതാപിതാക്കളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പകരമായി പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്ത്രീയ സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം.