ഷാര്‍ജയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എ.ഐ 998 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം 20 മണിക്കൂറോളം വൈകി.
വിമാനം ഡിസൈന്‍ ചെയ്തത് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പെരുമുക്ക് സ്വദേശി ശിഹാബുദ്ദീനും തിരൂര്‍ കല്പകഞ്ചേരി സ്വദേശി മുഹമ്മദ് സിറാജുദ്ദീനുമാണ്. ഇതിന്റെ എന്‍ജിനിയറിങ് ജോലികള്‍ പൂര്‍ത്തികരിച്ചത് കൊല്ലം സ്വദേശിയും എന്‍ജിനിയറുമായ ശരത്ലാലും.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വലിയ നഷ്ടം സംഭവിച്ച തീപ്പിടുത്തത്തിന്റെ കാരണമറിവായിട്ടില്ല. സമ്നാന്‍, ഹമറിയ, മുവൈല എന്നിവടങ്ങളിലുള്ള അഗ്നിശമന വിഭാഗം മണിക്കൂറുകളെടുത്താണ് തീ കെടുത്തിയത്.
ഷാര്‍ജ നഗരമധ്യത്തിലെ സഫീര്‍ മാളിനു സമീപത്താണ് തീപിടിത്തമുണ്ടായ കെട്ടിടം. അല്‍ ബാന്ദ്രി ബി കെട്ടിടത്തില്‍ ആരംഭിച്ച തീപിടിത്തം പിന്നീട് അല്‍ വാഹ്ദ സ്ട്രീറ്റിലേക്കു പടരുകയായിരുന്നു.
പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുഎഇ ലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അബുദാബി ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന് നീത ഭൂഷണ്
യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് സമീപത്താണ് വ്യായാമത്തിനെത്തുന്നവരെ ലക്ഷ്യം വെച്ച് നടപാത നിര്‍മിക്കുന്നത്. 1800 മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുള്ള നടപ്പാതയിൽ സൗജന്യ വൈ-ഫൈ സൗകര്യവും ഉണ്ടായിരിക്കും.
ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിലാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ 12ാംക്ളാസ് വിദ്യാര്‍ഥി സാഗര്‍ ജോണ്സന് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.
ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ അഭിപ്രായം തേടിയ ശേഷം ഡിസംബറില്‍ ബഹ്റൈനില്‍ ചേരുന്ന ഉച്ചകോടിയില്‍ വിഷയം പരിഗണനയ്ക്ക് വരും
ഷാര്‍ജയില്‍ 50 ദിർഹത്തിനു മുകളിലുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 10 ദിര്‍ഹം ലെവി ഈടാക്കും. 2017 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തിൽ വരും.
യു.എ.ഇയില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യന്നതും നിയന്ത്രിക്കുന്നതുമായ ആദ്യത്തെ മണി എക്സ്ചേഞ്ച് ശാഖയ്ക്ക് യു.എ.ഇ.എക്സ്ചേഞ്ച് ആരംഭം കുറിച്ചു. ഈ ശാഖയില്‍ എല്ലാ ജോലികള്‍ക്കും സ്ത്രീകളെയാണ് വിന്യസിച്ചിരിക്കുന്നത്.