2200 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക ബജറ്റില്‍ 30 ശതമാനവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി നീക്കിവച്ചു. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി വകയിരുത്തിയ തുകയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7% വര്‍ധനയുണ്ടായതായി സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിനാന്‍സ് ചെയര്മാന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് അല്‍ ഖാസിമി പറഞ്ഞു.
സന്ദര്‍ശക വിസയില്‍ എത്തി തൊഴിലന്വേഷിക്കുന്നവരാണ് ഇവരുടെ പ്രധാന ഇരകള്‍. ദിവസം നിരവധി മലയാളികളാണ് ഇവരുടെ തട്ടിപ്പിന് ഇരയാകുന്നത്. ദിവസം നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം ഈടാക്കുന്ന ഏജന്‍സികള്‍ ഷാര്‍ജയിലും സജീവമാണ്. ഏത് കമ്പനിയിലേക്കാണ് നിയമനം നടക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇവര്‍ ഒരുക്കമല്ല.
അലി അല്ലാതെ സ്ഥാപനത്തില്‍ മറ്റാരുമില്ല എന്ന് ഉറപ്പ് വരുത്തിയാണ് പ്രതി മൈസലൂണിലെ മജസ്റ്റിക് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയത്. എത്തിയ ഉടനെ കത്തി പുറത്തെടുത്ത് പണവും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാല്‍ അലി ഇതിന് വഴങ്ങിയില്ല. തുടര്‍ന്ന് നടന്ന മല്‍പ്പിടിത്തമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടേണ്ട ജെറ്റ് എയര്‍വേസ് വിമാനമാണ് റദ്ദാക്കിയത്. ബോര്‍ഡിങ് പാസ് ലഭിച്ച നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍.
തിരൂര്‍ സ്വദേശി കല്പകഞ്ചേരി പാറമ്മല്‍ അങ്ങാടിയില്‍ അലിയാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വെച്ചാണ് സംഭവം.
ഷാർജയിൽ കൂടുതൽ പെട്രോൾ സ്റ്റേഷനുകൾ തുറക്കാൻ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്)
ഷാര്‍ജ സര്‍ക്കാര്‍ സ്ഥലം നല്കിയാല് അവിടെ വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. വാടക നല്‍കുന്നതിന് പകരം വീടുകള്‍ സ്വന്തമാക്കുന്ന തരത്തിലാണ് പദ്ധതി. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്റെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി നിര്‍മ്മിച്ച വിദ്യാലയം ആറായിരത്തോളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാഭിലാഷങ്ങളാണ് സാക്ഷാത്കരിക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ പര്യടനത്തിനത്തെിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് വരുന്ന സെപ്തംബറില്‍ കേരളത്തിലത്തൊമെന്ന് ശൈഖ് സുല്‍ത്താന്‍ അറിയിച്ചത്. കലിക്കറ്റ് സര്‍വകലാശാല നേരത്തേ പ്രഖ്യാപിച്ച ഡി.ലിറ്റ് ബിരുദം അദ്ദേഹം സ്വീകരിക്കും.
ജുവൈസയിലെ ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകിട്ട് നാലുമണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിന്റെ ഭാഗമായി വൈകിട്ട് ഏഴിന് എക്സ്പോ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ.എ. റഹിം പത്രസമ്മേളനത്തില്‍ അറിയിച്ചു.