നവംബര്‍ നാലു മുതല്‍ 2020 ഫെബ്രുവരി 26 വരെ ഷോപ്പ് ചെയ്യുന്നവരില്‍ നിന്ന് ഭാഗ്യവാന്മാരെ തെരഞ്ഞെടുക്കും. ഓരോ രണ്ടാഴ്ചയിലൊരിക്കലും നടത്തുന്ന നറുക്കെടുപ്പിലൂടെ ആകെ 15 പേര്‍ക്ക് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ സ്വന്തമാക്കാനാവും. 30 കൊറോള കാറുകളും ഒരു കിലോഗ്രാം സ്വര്‍ണവും സമ്മാനം നല്‍കിക്കൊണ്ട് സെപ്തംബര്‍ നാലിന് ആരംഭിച്ച സമ്മാന പദ്ധതിക്ക് വന്‍ സ്വീകരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്.
എമിറേറ്റിലെ താമസകേന്ദ്രങ്ങളില്‍ നിന്നു മാലിന്യം നീക്കാന്‍ ഇനി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങള്‍. വാഹനമോടിക്കുന്നയാളെ ഉള്‍പ്പെടെ 200 കിലോ ഭാരം വഹിക്കാന്‍ കഴിയും. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പോകുകയും ചെയ്യാം. താമസകേന്ദ്രങ്ങളോടനുബന്ധിച്ച് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷനുകള്‍ സജ്ജമാക്കുകയും ചെയ്തു.
81 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകര് പങ്കെടുക്കുന്ന മേള ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്ന് മാത്രം 150 ലേറെ പ്രസാധകരാണ് ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. മലയാളത്തില്‍ 250 ലേറെ പുസ്തകങ്ങളുടെ പ്രകാശനത്തിനും മേള സാക്ഷിയാകും.
ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കല്‍ബ-ഫുജൈറ റോഡിന്റെ ഭാഗങ്ങള്‍ കടല്‍വെള്ളത്തില്‍ മുങ്ങിയതിനാല്‍ അടച്ചിട്ടതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഒമാന്‍ തീരത്ത് രൂപപ്പെട്ട ക്യാര്‍, ഏതു സമയവും കല്‍ബ, ഫുജൈറ തീരങ്ങളില്‍ എത്തുമെന്നതിനെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരമാലകള്‍ ഏഴടി വരെ ഉയരത്തില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വീറ്റില്‍ എഴുതി.
നിരവധി പുതുമകളോടെയാണ് ഇത്തവണ മേളനഗരി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പവിലിയന് പ്രവര്‍ത്തിക്കുന്ന ഏഴാം നമ്പര്‍ ഹാളില്‍ വിവിധ പരിപാടികള്‍ക്കുള്ള വേദികളും കുട്ടികളുടെ തിയറ്ററും ഇത്തവണയുണ്ട്. ഏഴാം നമ്പര്‍ ഹാളിനു പുറമെ പ്രധാന കവാടത്തില്‍ കുട്ടികളുടെ പരിപാടികള്‍ക്കു മാത്രമായി മറ്റൊരു താല്‍ക്കാലിക ഹാളും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യക്കാരടക്കമുള്ള വിദേശ തൊഴിലാളികള്‍ക്കു മാത്രമായി സജയില്‍ നൂതന സംവിധാനങ്ങളോടെ ഷോപ്പിങ് മാള്‍ വരുന്നു. ലക്ഷത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. എമിറേറ്റിലെ 70% തൊഴിലാളികളും താമസിക്കുന്ന മേഖലയായതിനാലാണ് സജ തിരഞ്ഞെടുത്തത്. മാളിന്റെ 80% നിര്‍മാണവും പൂര്‍ത്തിയായി.
നഗരസഭയുടെ എല്ലാ വാടക കരാര്‍ അറ്റസ്റ്റേഷന് സേവനങ്ങളും വ്യാഴാഴ്ച മുതല്‍ ഇലക്ട്രോണിക് രീതിയിലേക്ക് ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇത്തരം സേവനങ്ങള്‍ പൂര്‍ണമായി കടലാസ് മുക്തമാക്കും. കഴിഞ്ഞ വര്‍ഷം നഗരസഭ സാബിക് പദ്ധതി ഉപയോഗിച്ച് ഡിജിറ്റല്‍ പരിവര്‍ത്തനം നടപ്പാക്കിയിരുന്നു.
വെള്ളിയും ശനിയും അവധിയായതിനാല്‍ 4 ദിവസം അവധി ലഭിക്കും. ദുബായ് അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍, ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്കൂള്‍ എന്നിവയ്ക്ക് 27 ന് അവധിയായിരിക്കും.
ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ലഭിച്ച പിഴത്തുകയില്‍ 50 ശതമാനം ഇളവ് അനുവദിച്ചും ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ബ്ലാക്ക് പോയന്റുകളും റദ്ദാക്കിയും ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച മുതല്‍ ജനുവരി 31 വരെ പിഴ അടക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
മരുഭൂപ്രദേശങ്ങളിലും തീരമേഖലകളിലുമാണ് കോടമഞ്ഞ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. വൈകാതെ ദീര്‍ഘദൂര- ഉള്‍നാടന്‍ റോഡുകളും മഞ്ഞ് പുതക്കും. രാജ്യം ചൂടില്‍ നിന്ന് തണുപ്പിലേക്ക് പ്രവേശിക്കുന്നതിന് അകമ്പടിയായി പൊടിക്കാറ്റുമുണ്ട്. തീരമേഖലകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന അസ്ഥിര കാലാവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്.