Currency

ഷാര്‍ജയില്‍ ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ്

സ്വന്തം ലേഖകന്‍Wednesday, October 23, 2019 11:33 am

ഷാര്‍ജ: ഗതാഗത നിയമലംഘനത്തെ തുടര്‍ന്ന് ലഭിച്ച പിഴത്തുകയില്‍ 50 ശതമാനം ഇളവ് അനുവദിച്ചും ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ബ്ലാക്ക് പോയന്റുകളും റദ്ദാക്കിയും ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച മുതല്‍ ജനുവരി 31 വരെ പിഴ അടക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.

ഡ്രൈവര്‍മാര്‍ ഈ ആനൂകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ മുന്നോട്ട് വരണമെന്നും ഇത്തരമൊരു അസുലഭ അവസരം പാഴാക്കരുതെന്നും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസി നിര്‍ദേശിച്ചു. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x