
ഷാര്‍ജ: ചൂടിന് കുറവ് വരുകയും മരുഭൂമിയില്‍ വടക്കന്‍ കാറ്റ് എത്തുകയും ചെയ്തതോടെ കോടമഞ്ഞ് തുടങ്ങി. മരുഭൂപ്രദേശങ്ങളിലും തീരമേഖലകളിലുമാണ് കോടമഞ്ഞ് ഇപ്പോള്‍ ശക്തിപ്പെടുന്നത്. വൈകാതെ ദീര്‍ഘദൂര- ഉള്‍നാടന്‍ റോഡുകളും മഞ്ഞ് പുതക്കും. രാജ്യം ചൂടില്‍ നിന്ന് തണുപ്പിലേക്ക് പ്രവേശിക്കുന്നതിന് അകമ്പടിയായി പൊടിക്കാറ്റുമുണ്ട്. തീരമേഖലകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന അസ്ഥിര കാലാവസ്ഥയും ശ്രദ്ധിക്കേണ്ടതാണ്.
വടക്കന്‍ മേഖലകളിലൂടെ പുലര്‍ച്ചെ യാത്ര ചെയ്യുന്നവര്‍ മഞ്ഞിന്റെ സാന്നിധ്യം കണ്ടാല്‍ വേഗം പരമാവധി ഒഴിവാക്കണം. മലകള്‍ തുരന്നുണ്ടാക്കിയ റോഡുകളാണ് ഈ പ്രദേശത്തുള്ളവയിലധികവും. മലീഹ-കല്‍ബ റോഡും മഞ്ഞുകാലത്ത് അപകടം നിറഞ്ഞതാണ്. കയറ്റവും ഇറക്കവും മുടിപ്പിന് വളവുകളും ഈ റോഡിന്റെ സവിശേഷതയാണ്. വാദി അല്‍ ഹിലു കഴിഞ്ഞാല്‍ യു.എ.ഇയിലെ വേഗനിയന്ത്രണമുള്ള റോഡുകളുടെ പ്രഥമ പട്ടികയിലാണ് ഇതിന്റെ സ്ഥാനം.
മഞ്ഞുകാലത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ളത് ദുബായ്-അബൂദബി അതിര്‍ത്തിയായ ഗാന്തൂതിലാണ്. കാഴ്ച കുറയുന്നതാണ് ഈ ഭാഗത്ത് അപകടങ്ങള്‍ വരുത്തി വെക്കുന്നത്. വാഹനങ്ങള്‍ ഒന്നിനു പുറകില്‍ ഒന്നായി വന്നിടിച്ച് കത്തിയും മറിഞ്ഞുമാണ് മിക്ക അപകടങ്ങളും. ഷാര്‍ജയുടെ മരുഭൂപ്രദേശവും വിനോദ മേഖലയുമായ അല്‍ ഫയാ, ബറാഷി, ബദായര്‍ തുടങ്ങിയ പ്രദേശങ്ങളിലും ശ്രദ്ധ വേണം. വാഹനവുമായി പുറത്തിറങ്ങുന്നതിന് മുമ്പ് ഫോഗ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ചൂടുകാലത്തെന്നപോലെ തണുപ്പ് കാലത്തും ടയറുകളുടെ ഗുണനിലവാരം ഉറപ്പാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.