Currency

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

സ്വന്തം ലേഖകന്‍Tuesday, October 29, 2019 12:19 pm

ഷാര്‍ജ: 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. നിരവധി പുതുമകളോടെയാണ് ഇത്തവണ മേളനഗരി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ പവിലിയന്‍ പ്രവര്‍ത്തിക്കുന്ന ഏഴാം നമ്പര്‍ ഹാളില്‍ വിവിധ പരിപാടികള്‍ക്കുള്ള വേദികളും കുട്ടികളുടെ തിയറ്ററും ഇത്തവണയുണ്ട്. ഏഴാം നമ്പര്‍ ഹാളിനു പുറമെ പ്രധാന കവാടത്തില്‍ കുട്ടികളുടെ പരിപാടികള്‍ക്കു മാത്രമായി മറ്റൊരു താല്‍ക്കാലിക ഹാളും ഒരുക്കിയിട്ടുണ്ട്.

മെക്‌സികോ അടക്കമുള്ള പവിലിയനുകള്‍ പ്രവര്‍ത്തിക്കുന്ന, ബാള്‍ റൂമിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അതിമനോഹരമായാണ് പവിലിയനുകള്‍ ഒരുക്കിയിട്ടുള്ളത്. മൂന്ന് ഡിസ്‌കഷന്‍ ഹാളുകള്‍ ഇത്തവണത്തെ പ്രത്യേകതയാണ്. ലൈബ്രറി കോണ്‍ഫറന്‍സിനായി രണ്ടു ഹാളുകളാണ് ഒരുക്കിയിട്ടുള്ളത്.

ലിറ്ററേച്ചര്‍, ബുക്ക് ഫോറം, ഇന്റലക്ച്വല്‍ ഹാളുകള്‍ എന്നിവ ഇത്തവണയും പ്രവര്‍ത്തിക്കും. മനോഹരമായ പ്രവേശന കവാടങ്ങള്‍ കാണുമ്പോള്‍തന്നെ അക്ഷര പ്രേമികളുടെ മനസ്സ് തുറക്കും. വരാന്തയിലാണ് സമൂഹമാധ്യമ പവിലിയനുകള്‍ ഒരുക്കിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x