501 മില്യൺ യൂറോയാണു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭം. എക്കണോമിക് മാഗസിനായ ‘ട്രെൻഡ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം 35 ശതമാനം വർദ്ധനവാണു കമ്പനിയുടെ ലാഭത്തിൽ കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.
നിരവധി തവണ രക്ഷിതാക്കളോട് ഫോട്ടോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അവർ അതിനു വഴങ്ങാത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചതെന്നും പെൺകുട്ടി പറയുന്നു.
ഓസ്ട്രിയയിൽ തൊഴിലില്ലായ്മ 1950 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. ആഗസ്റ്റ് മാസം വരെയുള്ള കണക്കുകൾ പരിശോധിച്ചതിൽ നിന്നും 389,000 പേർ രാജ്യത്ത് തൊഴിൽരഹിതരാണ്.
പ്രവാസികൾക്കിടയിൽ നടത്തിയ പഠനത്തിലാണു ലോകത്ത് ആരോഗ്യപരിപാലത്തിന്റെ കാര്യത്തിൽ ആദ്യസ്ഥാനം ഓസ്ട്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. എക്സ്പാക്റ്റ് ഇൻസൈഡർ 2016 ന്റെ സർവ്വേഫലം അനുസരിച്ച് ലോകത്ത് പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനമാണു ഓസ്ട്രിയക്ക് ഉള്ളത്.
രാജ്യത്തെ ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിക്കുവാനായി 100 മില്യന്‍ യൂറോ ചിലവുള്ള പദ്ധതിയുമായി ഓസ്ട്രിയന്‍ റെയിൽവേ. ഇതോടെ റെയില്‍വേ യാത്രക്കാര്‍ക്ക് അതിവേഗതയുള്ള ഇന്റര്‍നെറ്റും നിലവിലുളളതിനേക്കാള്‍ ശക്തമായ മൊബൈല്‍ സിഗ്നലുകളും ലഭ്യമായി തുടങ്ങും.
ഇന്ത്യയുടെ അറുപത്തൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ഏകദിന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. വോയ്സ് ഓഫ് വിയന്നയുടെ നേതൃത്വത്തിൽ വിയന്നയിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് മത്സരം നടക്കുന്നത്. കോര്നോയ്ബുര്ഗിലുള്ള സെബാന് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍.