Currency

ഓസ്ട്രിയന്‍ റെയില്‍വേ ട്രെയിനുകളില്‍ മൊബൈല്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകൻFriday, August 26, 2016 8:45 am

രാജ്യത്തെ ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിക്കുവാനായി 100 മില്യന്‍ യൂറോ ചിലവുള്ള പദ്ധതിയുമായി ഓസ്ട്രിയന്‍ റെയിൽവേ. ഇതോടെ റെയില്‍വേ യാത്രക്കാര്‍ക്ക് അതിവേഗതയുള്ള ഇന്റര്‍നെറ്റും നിലവിലുളളതിനേക്കാള്‍ ശക്തമായ മൊബൈല്‍ സിഗ്‌നലുകളും ലഭ്യമായി തുടങ്ങും.

വിയന്ന: രാജ്യത്തെ ട്രെയിനുകളില്‍ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ലഭിക്കുവാനായി 100 മില്യന്‍ യൂറോ ചിലവുള്ള പദ്ധതിയുമായി ഓസ്ട്രിയന്‍ റെയിൽവേ. ഓസ്ട്രിയന്‍ സര്‍ക്കാരും, ടി മൊബൈല്‍ കമ്പനിയും സംയുക്തമായാണ് 1500 കിലോമീറ്റര്‍ റെയില്‍വേ പാളത്തില്‍ മൊബൈൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തുന്നത്.

ഇതോടെ ഓസ്ട്രിയന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് അതിവേഗതയുള്ള ഇന്റര്‍നെറ്റും നിലവിലുളളതിനേക്കാള്‍ ശക്തമായ മൊബൈല്‍ സിഗ്‌നലുകളും ലഭ്യമായി തുടങ്ങും. 2016 അവസാനത്തോടുകൂടി പദ്ധതി പൂർത്തീകരിക്കും. വിയന്ന, നീധര്‍ ഓസ്ട്രിയ, സാള്‍സ് ബുര്‍ഗ് സംസ്ഥാനങ്ങളിലാണ് മൊബൈൽ സിഗ്‌നല്‍ സംവിധാനം ഏർപ്പെടുത്തുന്നത്.

ഓരോ അഞ്ച് കിലോമീറ്റര്‍ ദൂരത്തിലും പുതിയ സിഗ്‌നല്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. ഈ ടവറുകളില്‍ നിന്ന് സെക്കന്റില്‍ 200 മെഗാ ബൈറ്റ് പ്രസരണ ശേഷിയുള്ള സിഗ്‌നലുകളാണു ലഭിക്കുക. 2018 ഓടുകൂടി രാജ്യത്തെ എല്ലാ ട്രെയിനുകളിലും ശക്തമായ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ഓസ്ട്രിയന്‍ റെയില്‍വേ ട്രെയിനുകളില്‍ മൊബൈല്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു”

  1. This piece of writing will help the internet viewers for setting up new website
    or even a weblog from start to end.

  2. This is a really good tip especially to those new to the blogosphere.
    Brief but very accurate information… Thank you for sharing this one.
    A must read article!

Comments are closed.

Top
x