നിരവധി തവണ രക്ഷിതാക്കളോട് ഫോട്ടോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അവർ അതിനു വഴങ്ങാത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചതെന്നും പെൺകുട്ടി പറയുന്നു.
വിയന്ന: തന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോകൾ ഫേസ്ബുക്കിൽ പങ്കുവെച്ചതിനു മാതാപിതാക്കളെ കോടതി കയറ്റിയിരിക്കുകയാണ് ഓസ്ട്രിയൻ കൗമാരക്കാരി. നിരവധി തവണ രക്ഷിതാക്കളോട് ഫോട്ടോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അവർ അതിനു വഴങ്ങാത്തതിനെ തുടർന്നാണു കോടതിയെ സമീപിച്ചതെന്നും പെൺകുട്ടി പറയുന്നു.
കുഞ്ഞായിരുന്ന നാളിൽ ഉറങ്ങുന്നതും മലമൂത്രവിസർജ്ജനം നടത്തുന്നതും തുണിയില്ലാതെ നടക്കുന്നതുമായ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2008 മുതൽ മാതാപിതാക്കൾ പരാതിക്കാരിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നെന്നും ഏതാണ്ട് അഞ്ഞൂറോളം ചിത്രങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പെൺകുട്ടിയുടെ വക്കീലായ മൈക്കൾ റാമി പറഞ്ഞു.
വ്യക്തിജീവിതത്തിലെ സ്വകാര്യത ലംഘിക്കുന്ന പ്രവർത്തികളായിരുന്നു മാതാപിതാക്കളുടേത് എന്നാണു പരാതിക്കാരിയുടെ വാദം. അതേസമയം ഫോട്ടോ എടുത്തത് തങ്ങളായതിനാൽ അവ ലോകത്തിനു മുന്നിൽ കാണിക്കാനുള്ള അവകാശവും തങ്ങൾക്കുണ്ടെന്ന് മാതാപിതാക്കളും വാദിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.