പ്രവാസികൾക്കിടയിൽ നടത്തിയ പഠനത്തിലാണു ലോകത്ത് ആരോഗ്യപരിപാലത്തിന്റെ കാര്യത്തിൽ ആദ്യസ്ഥാനം ഓസ്ട്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. എക്സ്പാക്റ്റ് ഇൻസൈഡർ 2016 ന്റെ സർവ്വേഫലം അനുസരിച്ച് ലോകത്ത് പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനമാണു ഓസ്ട്രിയക്ക് ഉള്ളത്.
വിയന്ന: പ്രവാസികളുടെ ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ ഓസ്ട്രിയയ്ക്ക് ലോകത്ത് ഒന്നാം സ്ഥാനം. പ്രവാസികൾക്കിടയിൽ നടത്തിയ പഠനത്തിലാണു ലോകത്ത് ആരോഗ്യപരിപാലത്തിന്റെ കാര്യത്തിൽ ആദ്യസ്ഥാനം ഓസ്ട്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. എക്സ്പാക്റ്റ് ഇൻസൈഡർ 2016 ന്റെ സർവ്വേഫലം അനുസരിച്ച് ലോകത്ത് പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളിൽ എട്ടാം സ്ഥാനമാണു ഓസ്ട്രിയക്ക് ഉള്ളത്.
ജീവിതനിലവാരം, പ്രവാസികൾക്ക് രാജ്യത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, കുടുംബജീവിതം, തൊഴിൽ സാഹചര്യം, സാമ്പത്തികകാര്യം എന്നിവയൊക്കെ മുൻ നിർത്തി പ്രവാസികൾക്കിടയിൽ നടത്തിയ പഠനത്തിലാണു ഈ കണ്ടെത്തൽ. പ്രവാസികൾക്ക് ജീവിക്കാൻ ഉതകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണു ഓസ്ട്രിയക്ക്. രണ്ടാം സ്ഥാനത്തുള്ള മാൾട്ടയാണു ഓസ്ട്രിയക്ക് മുന്നിലുള്ള യൂറോപ്യൻ രാജ്യം.
തായ്വാനാണു ലിസ്റ്റിൽ ഒന്നാമത്. ഇക്വഡോർ (മൂന്നാമത്), മെക്സിക്കോ (നാല്), ന്യൂസിലാൻഡ് (അഞ്ച്), ക്കൊസ്റ്റ റിക്ക (ആറ്), ഓസ്ട്രേലിയ (ഏഴ്), ലക്സംബർഗ് (ഒമ്പത്), ചെക്ക് റിപ്പബ്ലിക് (പത്ത്) എന്നിവയാണു ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു രജ്യങ്ങളിൽ.
സർവ്വേഫലം ചുവടെ:
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.