ഓസ്ട്രിയയിൽ തൊഴിലില്ലായ്മ 1950 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. ആഗസ്റ്റ് മാസം വരെയുള്ള കണക്കുകൾ പരിശോധിച്ചതിൽ നിന്നും 389,000 പേർ രാജ്യത്ത് തൊഴിൽരഹിതരാണ്.
വിയന്ന: ഓസ്ട്രിയയിൽ തൊഴിലില്ലായ്മ 1950 നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെന്ന് റിപ്പോർട്ട്. ആഗസ്റ്റ് മാസം വരെയുള്ള കണക്കുകൾ പരിശോധിച്ചതിൽ നിന്നും 389,000 പേർ രാജ്യത്ത് തൊഴിൽരഹിതരാണ്. എന്നിരുന്നാലും യൂറോപ്യൻ രാജ്യങ്ങളുടെ മൊത്തം ശരാശരിയേക്കാൾ കുറവാണു ഓസ്ട്രിയയിലെ തൊഴിലില്ലായ്മ നിരക്ക്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വർദ്ധനവ് മാത്രമേ തൊഴിലില്ലായ്മ നിരക്കിൽ ഉണ്ടായിട്ടുള്ളെങ്കിലും കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ 42 ശതമാനം വർദ്ധനവ് തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ ഉണ്ടായിട്ടുണ്ട്.
കരുതിയിരുന്ന അത്രയും വിപരീത ഫലങ്ങൾ രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് ഓസ്ട്രിയൻ ജോബ് സെന്ററിലെ അംഗമായ ജൊഹനാസ് കൊപ്ഫ് പറഞ്ഞു. കെട്ടിട, വ്യവസായ മേഖകൾക്ക് വലിയ തിരിച്ചടികൾ ഒന്നും രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും 8.30 ശതമാനമാണു രാജ്യത്തെ ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്കെന്നും അവർ അറിയിച്ചു.
വിയന്നയാണു രാജ്യത്ത് തൊഴിൽ രഹിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. 3.8 ശതമാനത്തിന്റെ വർദ്ധനവാണു തൊഴിൽ രഹിതരുടെ എണ്ണത്തിൽ വിയന്നയിൽ ഉണ്ടായിട്ടുള്ളത്. ലോവർ ഓസ്ട്രിയയിൽ 3.1 ശതമാനത്തിന്റെയും ബർഗൻലാൻഡിൽ 2.1 ശതമാനത്തിന്റെയും വർദ്ധനവ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I’m not that much of a internet reader to be honest but your blogs really
nice, keep it up! I’ll go ahead and bookmark your site to
come back later on. Cheers
Hi, I do think this is an excellent site. I stumbledupon it 😉 I will revisit once again since I saved as a favorite it.
Money and freedom is the greatest way to change, may you be rich and continue
to guide others.
Hi there! I could have sworn I’ve been to this web
site before but after looking at a few of the posts I realized it’s new to me.
Anyhow, I’m definitely pleased I stumbled upon it and I’ll be bookmarking it and checking back regularly!