Currency

കഴിഞ്ഞ വർഷം റെഡ് ബുള്ള് നേടിയത് റെക്കോർഡ് ലാഭം

സ്വന്തം ലേഖകൻSunday, September 18, 2016 12:06 pm

501 മില്യൺ യൂറോയാണു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭം. എക്കണോമിക് മാഗസിനായ 'ട്രെൻഡ്' പുറത്തുവിട്ട കണക്കുകൾ പ്രകാരം 35 ശതമാനം വർദ്ധനവാണു കമ്പനിയുടെ ലാഭത്തിൽ കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.

വിയന്ന: ഓസ്ട്രിയൻ എനർജി ഡ്രിങ്ക് നിർമ്മാതാക്കളായ റെഡ്ബുൾ 2015-ൽ റെക്കോർഡ് ലാഭമാണു കരസ്ഥമാക്കിയതെന്ന് കണക്കുകൾ. 501 മില്യൺ യൂറോയാണു കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ലാഭം.

എക്കണോമിക് മാഗസിനായ ‘ട്രെൻഡ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം 35 ശതമാനം വർദ്ധനവാണു കമ്പനിയുടെ ലാഭത്തിൽ കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.

169 രാജ്യങ്ങളിലണു റെഡ് ബുൾ വിറ്റഴിക്കപ്പെടുന്നത്. ഓസ്ട്രിയൻ വ്യവസായി ഡയേട്രിച്ച് മാറ്റ്ഷിചാണു കമ്പനിയുടെ 49 ശതമാനം ഓഹരിയുടെയും ഉടമ. തായി യൂൂവിധ്യ കുടുംബത്തിനാണു ബാക്കി ഓഹരി. ഇവരുടെ പേരിലാണു പാനീയത്തിന്റെ പേറ്റന്റ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x