Currency

Saudi Arabia

യാത്രാ വിലക്ക്: സന്ദര്‍ശന വിസകളും റീ എന്‍ട്രിയും ഇഖാമയും സൗദി ദീര്‍ഘിപ്പിച്ചു നല്‍കും

റീ എന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക് ആയാണ് ദീര്‍ഘിപ്പിച്ച് നല്‍കുക. വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത് വരെയുള്ള കാലത്തേക്കാണ് ഇവര്‍ക്ക് ഇത് ദീര്‍ഘിപ്പിച്ച് ലഭിക്കുക. ഇതിനാല്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമുണ്ടാകില്ല. റീ എന്‍ട്രി വിസയില്‍ വിദേശത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇഖാമ കാലാവധിയും സമാന രീതിയില്‍ നീട്ടി നല്‍കും. വിവിധ രീതിയിലുള്ള സന്ദര്‍ശക വിസകളില്‍ സൗദിയിലെത്തിയവരുടെ വിസാ കാലാവധിയും വിമാന വിലക്ക് നീങ്ങും വരെ നീട്ടി നല്‍കും.

കോവിഡ് 19: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്; ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം

ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തി. കൊറോണ കേസുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ആളുകള്‍ക്ക് സന്ദര്‍ശക വിസയിലടക്കം സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ല. എന്നാല്‍ ഈ രാജ്യങ്ങളിലെ സൗദി പൗരന്മാര്‍ക്കും ഇഖാമയിലുള്ളവര്‍ക്കും മടങ്ങി വരാന്‍ ആഭ്യന്തര മന്ത്രാലയം 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x