
റിയാദ്: ആരോഗ്യ, സുരക്ഷാ മേഖലകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ 16 ദിവസം ഓഫിസില്‍ ഹാജരാകേണ്ടതില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ സേവനം പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശം.
ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പൊതുജനം നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് മാനവശേഷി വികസന മന്ത്രാലയം അഭ്യര്‍ഥിച്ചു. വാണിജ്യ ഇടപാടുകള്‍ക്കുള്ള ഫീസടയ്ക്കാനും ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍ അവലംബിക്കണം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.
ഗര്‍ഭിണികള്‍, പകര്‍ച്ചവ്യാധി രോഗമുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, അര്‍ബുദ രോഗികള്‍ എന്നിവര്‍ക്ക് 1 മാസം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.