
റിയാദ്: അവധിക്കു നാട്ടില്‍ പോയവരുടെ ഇഖാമ, റീഎന്‍ട്രി എന്നിവയുടെ കാലാവധി അവസാനിച്ചാല്‍ നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് കാലാവധിയുളള ഇഖാമയും റീ എന്‍ട്രിയും ഉള്ളവര്‍ക്കാണ് കാലാവധി നീട്ടി നല്‍കുന്നത്.
ട്വിറ്ററിലാണ് ജവാസാത്ത് ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ് ഇത് നീട്ടി നല്‍കുക. റീ എന്‍ട്രിക്കും ഈ മാനദണ്ഡം ബാധകമാണ്. ഇതിനായുള്ള നടപടി ജവാസാത്തില്‍ നിന്നും പൂര്‍ത്തിയാക്കാം.
ഇതോടൊപ്പം എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്കും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാം. കൊറോണ കാരണം യാത്ര വിലക്കിയ രാജ്യങ്ങളിലേക്കും എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്ക് മടങ്ങാനാകും. ഇതിനുള്ള നടപടി ക്രമങ്ങള്‍ ജവാസാത്ത് വിഭാഗത്തില്‍ നിന്നും അറിയാനാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.