48 ശതമാനത്തിനെതിരെ 52 ശതമാനം ആളുകള്‍ വോട്ടുചെയ്താണ് ബ്രക്സിറ്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തെ മാനിക്കുന്നെങ്കിലും ഒരിക്കല്‍കൂടി ചിന്തിക്കണമെന്നാണ് ബ്ലെയറിന്റെ ഉപദേശം. ഇപ്പോഴാണ് ആളുകള്‍ക്കു ബ്രെക്സിറ്റിക്കെുറിച്ച് മനസിലായി വരുന്നത്.
മണിക്കൂറില്‍ 70 മൈല്‍ വേഗതയിൽ വീശുന്ന കാറ്റിൽ ഏകദേശം 18 ഡിഗ്രി വരെ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരിയ തോതില്‍ മാത്രമേ നോട്ടുകളില്‍ മൃഗക്കൊഴുപ്പിന്റെ അംശമുള്ളൂ എന്നും നോട്ടുകള്‍ പിന്‍വലിക്കുക ചെലവേറിയ കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ ആവശ്യം തള്ളിക്കളഞ്ഞത്. മാത്രവുമല്ല സെപ്റ്റംബര്‍ മുതല്‍ വിപണിയില്‍ ലഭ്യമാക്കാന്‍ അച്ചടിച്ചുകൊണ്ടിരിക്കുന്ന പുതിയ പത്ത് പൗണ്ടിന്റെ നോട്ടുകളിലും ഇതേ ആവരണമുണ്ടാകും.
രാജ്ഞിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതുസംബന്ധിച്ച പരസ്യം നൽകിയിട്ടുണ്ട്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനം വിലക്കണമെന്നാവശ്യം തെരേസ മേ തള്ളി. ബ്രിട്ടന് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര് ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനമാണ് തള്ളിയത്.
ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് മെഡിക്കല്‍ ട്രിബ്യൂണല്‍ വിലക്കേര്‍പ്പെടുത്തിയത്. ആദ്യമായി കാണുകയാണെങ്കിലും പ്രത്യേക ഇഷ്ടം തോന്നുന്നുവെന്നും, അഡ്രസും ഫോണ്‍ നമ്പറും നല്‍കണമെന്നുമാണ് കത്തിലൂടെ ഡോക്ടര്‍ യുവതിയോട് ആവശ്യപ്പെട്ടത്.
എലിസബത്ത് രാജ്ഞിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ചടങ്ങിൽ ഇരുരാജ്യങ്ങളില്‍ നിന്നും ക്ഷണിക്കപ്പെടുന്ന മന്ത്രിമാരുള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വംശജയായ ബ്രിട്ടിഷ് മന്ത്രി പ്രീതി പട്ടേല്‍ അറിയിച്ചു
യൂണിവേഴ്സിറ്റി ഓഫ് സറെയിലെ ഗവേഷണകരാണ് ഗതാഗത മലിനീകരത്തെക്കുറിച്ച് ഗവേഷണം നടത്തിയത്. യാത്രക്കാര്‍ കാറുകള്‍, ബസുകള്‍, അണ്ടര്‍ഗ്രൗണ്ട് സര്‍വീസുകള്‍ എന്നിവ ലണ്ടനിലെ വിവിധ ഏരിയകളില്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും മലിനീകരണ തോത് എങ്ങനെയെന്നുമാണ് ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കിയത്.
ഒരുലക്ഷത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ചാല്‍ ആവശ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണു ചട്ടം. വര്‍ഷം തോറും 145 പൗണ്ടിലധികം നല്‍കിയാണ് രാജ്യത്തെ എല്ലാ കുടുംബങ്ങളും ടെലിവിഷന്‍ ലൈസന്‍സ് എടുക്കുന്നത്.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ കരട് നിയമം 122 ന് എതിരെ 496 വോട്ടുകള്‍ക്ക് പാസായി. ലിസ്ബന് കരാറിലെ 50ാം വകുപ്പ് നടപ്പാക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് അധികാരം നല്കുന്ന പുതിയ നിയമത്തിനാണ് അംഗീകാരമായത്.