നിലവില്‍ രാജ്യത്ത് 80 എംജിയാണ് അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി. ഇത് മൂന്നിലൊന്നായി കുറച്ച് 50 എംജിയാണമെന്നാണ് കൗണ്‍സിലുകള്‍ ആവശ്യപ്പെടുന്നത്. ഡ്രിങ്ക് ഡ്രൈവ് പരിധി യൂറോപ്പില്‍ രണ്ടാം സ്ഥാനത്താണ്.
അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന കുറഞ്ഞ ശമ്പളം 7.50 പൗണ്ടാക്കിയതാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. നിലവില്‍ ഇത് 7.20 പൗണ്ടായിരുന്നു. 2020ല്‍ രാജ്യത്തെ കുറഞ്ഞ ശമ്പളം ഒന്‍പത് പൗണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ഒരു ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് സാമൂഹ്യ സേവന മേഖലയ്ക്കായി ബജറ്റില്‍ പ്രഖ്യാപിച്ചത്.
ആധുനിക ജീവിതം തങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതായും തുടര്‍ന്നാണ് പ്രകൃതിയോടിണങ്ങിയ കുടില്‍ നിര്‍മ്മിച്ചു നദീതീരത്തു താമസമാക്കിയതെന്നുമാണ് ദമ്പതികളായ കേറ്റ് ബ്രോസും അലനും പറയുന്നത്. വൈദ്യശാസ്ത്രവും കേറ്റ് ബ്രോസിന്റെ ഈ അലര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും ഇവര്‍ ഒഴിഞ്ഞേ തീരു എന്ന് പ്രാദേശിക അധികാരികള്‍ വ്യക്തമാക്കിയതോടെ നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.
ബ്രിട്ടനില്‍ തുടരുന്ന യൂറോപ്യന്‍ യൂണിയന് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 50ാം അനുച്ഛേദം നടപ്പാക്കി മൂന്നുമാസത്തിനകം നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുന്നതാണ് ബില്‍.
നഴ്സറികളില്‍ 33 ശതമാനവും പ്രൈമറികളില്‍ 20 ശതമാനവും സെക്കന്‍ഡറി സ്കൂളുകളില്‍ 18 ശതമാനവും ഫര്തര് എഡ്യുക്കേഷന്‍ കോളജുകളില്‍ 43 ശതമാനവും കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളുന്ന പ്രദേശങ്ങളിലാണ് ഉള്ളതെന്ന് പഠനത്തില്‍ വ്യക്തമായി.
വീശിയടിച്ച കൊടുങ്കാറ്റില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്കു പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറുകണക്കിനാളുകളെ വീടുകളില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. റോഡ്, വ്യോമ, റെയില്‍ ഗതാഗത സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ട്. അതേസമയം വരുന്ന 24 മണിക്കൂറും കനത്ത കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
യുകെയിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യവും അവസരവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ട്. മാത്രവുമല്ല ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് 600 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ഡൊമിനിക് അസ്ക്വിത് പറഞ്ഞു.
കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് കൈമാറ്റം
വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്തിരുന്ന ലിസമ്മ ഏറെ നാളായി ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. 2004 ലാണ് യുകെയിലേക്ക് കുടിയേറിയത്.
ലണ്ടനിലെ ആമസോണിന്റെ ഹെഡ് ഓഫീസിലാണ് സോഫ്റ്റ്വെയര് മേഖലയിലെ അവസരങ്ങള്‍ ഉള്ളത്. എഡിന്‍ബറോയിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററിലും പുതുതായി തുടങ്ങാനിരിക്കുന്ന മൂന്നു വെയര്‍ഹൗസുകളിലുമാണ് തൊഴില്‍ ലഭിക്കുക.