
ലണ്ടന്‍: വയറിന് അസുഖവുമായി എത്തിയ യുവതിയായ രോഗിക്ക് കത്ത് നല്‍കിയ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് വിലക്ക്. ഡോക്ടര്‍ സചിയേന്ദ്ര അമരഗിരി എന്ന 59 കാരനാണ് മെഡിക്കല്‍ ട്രിബ്യൂണല്‍ വിലക്കേര്‍പ്പെടുത്തിയത്. ആദ്യമായി കാണുകയാണെങ്കിലും പ്രത്യേക ഇഷ്ടം തോന്നുന്നുവെന്നും, അഡ്രസും ഫോണ്‍ നമ്പറും നല്‍കണമെന്നുമാണ് കത്തിലൂടെ ഡോക്ടര്‍ യുവതിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഡോക്ടറുടെ കത്ത് കണ്ട യുവതി ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം താന്‍ യുവതിക്ക് കത്തെഴുതിയത്. തെറ്റായ രീതിയില്ലല്ലെന്നും ഒരു സൗഹൃദമാണ് ഉദ്ദേശിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ഇരുവരുടെയും ഭാഗം കേട്ട മെഡിക്കല്‍ ട്രിബ്യൂണല്‍ ഡോക്ടറിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.