ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ കരട് നിയമം 122 ന് എതിരെ 496 വോട്ടുകള്‍ക്ക് പാസായി. ലിസ്ബന് കരാറിലെ 50ാം വകുപ്പ് നടപ്പാക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് അധികാരം നല്കുന്ന പുതിയ നിയമത്തിനാണ് അംഗീകാരമായത്.
ലണ്ടന്‍: ബ്രക്സിറ്റിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ അവസാനഘട്ട വോട്ടെടുപ്പില്‍ കരട് നിയമം 122 ന് എതിരെ 496 വോട്ടുകള്‍ക്ക് പാസായി. ലിസ്ബന് കരാറിലെ 50ാം വകുപ്പ് നടപ്പാക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് അധികാരം നല്കുന്ന പുതിയ നിയമത്തിനാണ് അംഗീകാരമായത്.
നേരത്തെ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടത്. ബ്രക്സിറ്റ് നടപടികള്‍ പ്രധാനമന്ത്രിക്ക് ഏകപക്ഷീയമായി നടപ്പാക്കാനാകില്ലെന്നും പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. ഇനി ഹൗസ് ഓഫ് ലോര്‍ഡ്സില്‍ സൂക്ഷ്മപരിശോധന നടക്കും. അതിനുശേഷം മാത്രമേ ബില്‍ നിയമമാകുകയുള്ളൂ. എന്നാല്‍ മാര്‍ച്ച് അവസാനത്തോടെ യൂറോപ്യന്‍ യൂണിയന് ബന്ധം അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.