രാജ്ഞിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച പരസ്യം നൽകിയിട്ടുണ്ട്
ലണ്ടൺ: ബ്രിട്ടീഷ് രാജ്ഞിയ്ക്ക് തന്റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആളെ ആവശ്യമുണ്ട്. 2.77 മില്യണ്‍ ഫോളൊവേഴ്സ് ഉള്ള അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആൾക്ക് വാര്‍ഷിക ശമ്പളമായി 30,000 പൗണ്ടാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിനുപുറമേ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
രാജ്ഞിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതുസംബന്ധിച്ച പരസ്യം നൽകിയിട്ടുണ്ട്. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ എന്ന് തസ്തികയിലാണ് നിയമനം. സോഷ്യല്‍ മീഡിയയിലൂടെയുള്ള രാജ്ഞിയുടെ ഇടപെടലുകള്‍ സജീവമാക്കുക, മറ്റുള്ളവരുടെ സംശയങ്ങള്‍ക്കും കുറിപ്പുകള്‍ക്കും മറുപടി നല്‍കുക എന്നിവയായിരിക്കും പ്രധാന ജോലി.
സര്‍വകലാശാലാ വിദ്യാഭ്യാസമുള്ളവര്‍ക്ക് അപേക്ഷിക്കാം. സോഷ്യല്‍ മീഡിയയോട് ആഭിമുഖ്യമുള്ളവരും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയവയില്‍ അടിസ്ഥാന വിവരമുള്ളവർക്കും മുൻഗണന ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.