വിസ തട്ടിപ്പ് കേസില്‍ യുഎസില്‍ ഇന്ത്യന്‍ പൗരന് അറസ്റ്റില്‍. ഐടി കമ്പനികളുടെ മേധാവിയായ ഇന്ത്യന്‍ പൗരന് പ്രദ്യുമ്നകുമാര്‍ സമാല്‍ (49)ആണ് അറസ്റ്റിലായത്. വ്യാജരേഖകള്‍ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വിസകള്‍ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസിലാണ് അറസ്റ്റ്.
എച്ച്1 ബി വിസയുടെ പ്രീമിയം പ്രോസസിങ് സസ്പെന്‍ഡ് ചെയ്ത നടപടി അടുത്ത വര്‍ഷം ഫെബ്രുവരി 19 വരെ നീട്ടി. നേരത്തേ ലഭിച്ച അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതുമൂലമാണ് പ്രീമിയം പ്രോസസിങ് നിര്‍ത്തിവച്ചതെന്നാണു യുഎസ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഹൂസ്റ്റണില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. ചാള്‍സ് കോതേരിത്തറ (37) ആണു ഞായറാഴ്ച രാത്രി എട്ടരയോടെ സെന്റ് തോമസ് മൂര്‍ പള്ളിയുടെ പാര്‍ക്കിങ് ലോട്ടില്‍ വച്ച് വെടിയേറ്റു മരിച്ചത്. മോഷണത്തിനു ശ്രമിച്ച അക്രമി വെടിവയ്ക്കുകയായിരുന്നു എന്നാണു നിഗമനം. കാര്‍ തുറന്നു കിടക്കുകയായിരുന്നു.
വീസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ അനധികൃതമായി തങ്ങുന്നത് 21,000 ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 2017ല്‍ 10.7 ലക്ഷം ഇന്ത്യക്കാരാണു യുഎസ് സന്ദര്‍ശിച്ചത്. ബിസിനസ്, ടൂറിസം എന്നിവ ലക്ഷ്യമിട്ടുള്ള ബി1, ബി2 വീസകളാണ് ഇവര്‍ക്ക് അനുവദിച്ചത്.
അമേരിക്കയിലെ ബാറില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കചിഭോട്ല(32) വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി ആദം പുരിന്റന് (51) മൂന്ന് ജീവപര്യന്തം. യു.എസ് ഫെഡറല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
പതിനഞ്ചാം വയസ്സില്‍ എന്‍ജിനീയറിങ്ങ് ബിരുദം കരസ്ഥമാക്കി ഇന്ത്യന്‍ ബാലന്ശ്രദ്ധേയനാകുന്നു. അമേരിക്കയില്‍ താമസിക്കുന്ന തനിഷ്ക്ക് എബ്രഹാം എന്ന പതിനഞ്ച് വയസ്സുകാരനാണ് ഇത്ര ചെറുപ്പത്തില്‍ തന്നെ മുതിര്‍ന്നവരുടെ പാഠങ്ങള്‍ പഠിച്ച് മികവ് തെളിയിച്ചിരിക്കുന്നത്.
ഗാര്‍ഹികത്തൊഴിലാളി വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം കുവൈത്ത് സര്‍ക്കാറിനോടും മനുഷ്യാവകാശ സംഘടനയോടും ആവശ്യപ്പെട്ടു. അതേസമയം, കഴിഞ്ഞ വര്‍ഷം ഗാര്‍ഹികത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നോര്‍ത്ത് ടെക്സസിലെ ഡാലസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അടുത്തരണ്ടു ദിവസം താപനില 110 ഫാരന്‍ഹിറ്റ് വരെ ഉയരുമെന്നു നാഷണല്‍ വെതര്സര്വ്വീസ് മുന്നറിയിപ്പ് നല്കി. ജൂലൈ 18 ബുധന്‍ ഡാലസ് വിമാനത്താവളത്തില്‍ 110 ഡിഗ്രിയായിരുന്നു താപനില. വ്യാഴാഴ്ച 107, വെള്ളി 108 എന്നിങ്ങനെയായിരുന്നു താപനില.
ടെക്സസിലെ കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി മലയാളിയായ ബിജു മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജൂലായ് 10 തിങ്കളാഴ്ച വൈകിട്ട് സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജഡ്ജ് ലാന്ഡ്വര് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. കൊപ്പേല്‍ സിറ്റിയിലെ ആദ്യ മലയാളി കൗണ്സിലിറാണ് ബിജു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ വിദ്യാര്‍ത്ഥി ശരത് കൊപ്പു (25)ആണ് മരിച്ചത്. മിസൊറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. കന്‍സാസ് സിറ്റിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.