
വാഷിങ്ടണ്‍: എച്ച്4 വിസക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ട്രംപ് ഭരണകൂടം. ആഭ്യന്തര സുരക്ഷാ വകുപ്പ് ഫെഡറല്‍ കോടതിയെ ഇക്കാര്യം അറിയിച്ചു.
എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ പങ്കാളികളെയാണു തീരുമാനം പ്രതികൂലമായി ബാധിക്കുക. കര്‍ക്കശമായ നിലപാടെടുത്താല്‍ ഇവര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിന് വിലക്ക് വീഴും. നിലവില്‍ 70,000 പേരാണ് എച്ച്4 വിസ പ്രകാരം വര്‍ക്ക് പെര്‍മിറ്റ് നേടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.
യുഎസില്‍ എച്ച്1ബി വിസയില്‍ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ പങ്കാളിക്ക് അവിടെ ജോലി ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നത് എച്ച് 4 വിസയിലാണ്. ഇത്തരത്തില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതു സംബന്ധിച്ച ചട്ടം റദ്ദാക്കുന്ന നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര സുരക്ഷ വകുപ്പ് കോടതിയെ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.