
വാഷിങ്ടണ്‍: ‘പ്രീ ചെക്ക്’ പ്രോഗ്രാം പ്രയോജനപ്പെടുത്താവുന്ന എയര്‍ലൈന്‍സുകളുടെ പട്ടികയിലേക്ക് എയര്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയതായി ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് (ടി.എസ്.എ) ഓഫ് അമേരിക്ക അറിയിച്ചു. ടി.എസ്.എ യുടെ പ്രീ ട്രാവലേഴ്സ് പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് ഷൂസോ, ബെല്‍റ്റോ, ചെറിയ ജാക്കറ്റുകളോ ഒന്നും അഴിക്കേണ്ടി വരില്ല. ലാപ്ടോപ്പും പരിശോധനാ കടമ്പയില്‍ വരില്ല. അമേരിക്കയിലെ ഇരുനൂറിലധികം വിമാനത്താവളങ്ങളില്‍ ഇത്തരക്കാര്‍ക്ക് സ്ക്രീനിംഗ് ഇളവ് ലഭിക്കുന്നതാണ്.
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചും എയര്‍ ഇന്ത്യയില്‍ നേരിട്ടുള്ള ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരത്വമുള്ളവര്‍ക്കും, നിയമാനുസൃത താമസാനുമതിയുള്ള പെര്‍മനന്റ് റസിഡന്റ്സിനും വിമാനത്താവളങ്ങളിലെ പരിശോധാന കാലതാമസം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായകരമാകും.
അമേരിക്കയില്‍ നിന്ന് വിദേശത്തേക്ക് പോകുമ്പോഴും മടങ്ങി വരുമ്പോള്‍ കണക് ഷന് ഫ്ളൈറ്റില്‍ യാത്ര ചെയ്യുമ്പോഴും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. കുഴപ്പക്കാരല്ലെന്നു ബോധ്യപ്പെട്ടാല്‍ 85 ഡോളര്‍ മുടക്കി ടി.എസ്.എ പ്രീ പ്രോഗ്രാമില്‍ അംഗത്വമെടുക്കാം. അഞ്ചു വര്‍ഷമാണ് ഒരു തവണത്തെ കാലാവധി. നിലവില്‍ 65 വിമാന സര്‍വീസുകള്‍ക്കാണ് ‘പ്രീ ചെക്ക്’ സൗകര്യം ടി.എസ്.എ അനുവദിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.