വ്യാജ സര്‍വകലാശലാ വിസ സംഘടിപ്പിച്ച് യു.എസില്‍ എത്തിയ 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. യു.എസില്‍ തുടരുന്നതിനായി വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം തേടിയവരാണ് അറസ്റ്റിലായത്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഡെട്രോയിറ്റ് ഫാര്‍മിങ്ടണ്‍ ഹില്‍സില്‍ വ്യാജ സര്‍വകലാശാല തുറന്നത്.
യു.എസിലെ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദം നേടുന്നവര്‍ക്കാണ് വിസചട്ടങ്ങളില്‍ മുന്‍ഗണന. അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെ വിസ നല്കേണ്ടുന്നവരെ തീരുമാനിക്കുന്ന ലോട്ടറി സമ്പ്രദായത്തിലും മാറ്റംവരുത്തും. പുതിയ ചട്ടപ്രകാരം നറുക്കെടുപ്പില്‍ യു.എസില്‍നിന്ന് ഉന്നത ബിരുദം നേടിയവര്‍ക്കായിരിക്കും മുന്‍ഗണന.
മൈനസ് 29 ഡിഗ്രിവരെയായി താപനില താഴ്ന്നതോടെ ആര്‍ട്ടിക് മേഖലയിലെ രാജ്യങ്ങള്‍ കൊടുംശൈത്യത്തിന്റെ പിടിയില്‍. റഷ്യ, അയര്‍ലന്‍ഡ്, കാനഡ, യു.എസ് എന്നീ രാജ്യങ്ങളെയാണ് ശൈത്യം പ്രധാനമായും ബാധിക്കുക. 1985 ജനുവരി 20ന് ഷികാഗോയില്‍ രേഖപ്പെടുത്തിയ മൈനസ് 27 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ മേഖലയില്‍ ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില.
ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് അതിശൈത്യം ഏറ്റവും തീവ്രമായി അനുഭവപ്പെടുക. ഷിക്കാഗോയില്‍ അന്റാര്‍ട്ടിക്കയേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. മൈനസ് 33 ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തില്‍ പ്രവചിക്കപ്പെടുന്നതെങ്കിലും, മഞ്ഞുകാറ്റിന്റെ അകമ്പടിയില്‍ അത് മൈനസ് 46 സെല്‍ഷ്യസ് വരെയായി അനുഭവപ്പെടമെന്നതാണ് യാഥാര്‍ഥ്യം.
2020ല്‍ നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് പ്രചാരണത്തിന് ആരംഭം കുറിച്ചു. തന്റെ ജന്മനാടായ കാലിഫോര്‍ണിയയിലെ ഒക്ലഹോമയില്‍ നടന്ന പരിപാടിയിലാണ് കമല പ്രചാരണത്തിന് തുടക്കമിട്ടത്.
അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.04നാണ് സൂര്യന് ഉദിച്ചത്.
യുഎസിലെ പൗരന്മാരല്ലാത്തവര്ക്ക് യുഎസിലെ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ബെര്‍ത്ത്റൈറ്റ് സിറ്റിസണ്‍ഷിപ്പ് നല്കുന്ന നടപടി അവസാനിപ്പിക്കുന്ന നടപടിയുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ഇത് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ട്രംപ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഏറ്റവും കടുപ്പമേറിയതും കര്‍ക്കശമായതുമായ ഇമിഗ്രേഷന്‍ നയമായിരിക്കുമതെന്നാണ് മുന്നറിയിപ്പ്.
ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ കമല ഹാരിസ് 2020 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കാലിഫോര്‍ണിയ അറ്റോര്‍മി ജനറലായി സേവനമനുഷ്ഠിച്ചിട്ടുള്ള കമല എ.ബി.സിയുടെ ഗുഡ് മോര്‍ണിംഗ് അമേരിക്ക പരിപാടിയില്‍ പങ്കെടുക്കവെയാണ് സ്ഥാനാര്‍തിത്വത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.
ആണവോര്‍ജ ഓഫിസ് അസിസ്റ്റന്റ് സെക്രട്ടറിയായി റിത ബരണ്വാളിനെയും പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡ് അംഗമായി ആദിത്യ ബംസായിയെയും, ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയായി ബിമല്‍ പട്ടേലിനെയുമാണ് നാമനിര്‍ദേശം ചെയ്തത്.
ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി ഇല്ലാതാക്കാന്‍ യു.എസ് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ത്യക്കും ചൈനക്കും ഏറെ ഗുണകരമാണ് ഈ തീരുമാനം. കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ സ്ഥിരതാമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗ്രീന്‍കാര്‍ഡ്.