Currency

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ഒയോ’ അമേരിക്കന്‍ മാര്‍ക്കറ്റിലേക്ക്; തുടക്കം ടെക്സാസില്‍

സ്വന്തം ലേഖകന്‍Thursday, February 7, 2019 2:31 pm

ടെക്സാസ്: ചൈന ഉള്‍പ്പെടെ പല രാജ്യങ്ങളിലും സാന്നിധ്യമറിയിച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ഒയോ’ അമേരിക്കന്‍ മാര്‍ക്കറ്റിലേക്കും സാന്നിധ്യമറിയിക്കുന്നു. ഹോസ്പിറ്റാലിറ്റി കമ്പനിയായ ‘ഒയോ’ ടെക്സാസിലാണ് തുടക്കമിടുന്നത്. സോഫ്റ്റ് ബാങ്ക് നല്‍കിയ ഒരു ബില്യണ്‍ ഡോളറിന്റെ പിന്തുണയാണ് പുതിയ മേഖലകളിലേക്കു കടക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനു കരുത്തു പകരുന്നത്. യു.കെ, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ‘ഒയോ’ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അമേരിക്കയിലെ ആദ്യ ‘ഒയോ’ ടൗണ്‍ഹൗസുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായി കമ്പനി അറിയിച്ചു. യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരവും, മധ്യവര്‍ഗക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യവും ഉണ്ടാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് കമ്പനി പറയുന്നു. അമേരിക്കന്‍ മാര്‍ക്കറ്റില്‍ വലിയ അവസരങ്ങളാണുള്ളതെന്നും, ഇവിടുത്തെ മത്സര സാഹചര്യം മറ്റെങ്ങുമില്ലാത്തതാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x