
വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയിലുള്ളവരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന വര്‍ക്ക് ഓതറൈസേഷന്‍ നിറുത്തലാക്കുന്നതു സംബന്ധിച്ച കരടു നിര്‍ദേശം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി, വൈറ്റ്ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ഫോര്‍ ബജറ്റിന് സമര്‍പ്പിച്ചു.
എച്ച് 1 ബി വിസക്കാര്‍ക്ക് ഗ്രീന്‍കാര്‍ഡ് കിട്ടുന്നതിന് ഏറെ കാലതാമസം ഉണ്ടാകുന്ന സാഹചര്യത്തില്‍ യോഗ്യതയുള്ളവരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വര്‍ക്ക് ഓതറൈസേഷന്‍ ഒബാമയുടെ കാലത്താണ് നടപ്പിലാക്കിയത്. പുതിയ നിര്‍ദേശം നടപ്പിലായാല്‍ തൊണ്ണൂറായിരത്തോളം പേരെ ബാധിക്കും. ഇതില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്.
അതേസമയം കരടു നിര്‍ദേശം അവസാന രൂപത്തിലുള്ളതല്ലെന്നും, വിശകലനവും നിര്‍ദേശങ്ങളും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും അന്തിമ രൂപം നല്‍കുകയെന്നും യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.