ജാപ്പനീസ് രുചിയുടെ പ്രാചീനതയെ എന്തും വരട്ടെ എന്ന് കണ്ണടച്ച് നാവിലേക്ക് തിരുകിവെച്ചു. മാകിസുഷി, ചിരാഷി സുഷി, നരേസുഷി, ഒഷിസുഷി, കാകിനോഹ സുഷി, സാഷാസുഷി, ഗുങ്കന്‍മാകി സുഷി എന്നിങ്ങനെ സുഷി വ്യത്യസ്ത പേരുകളില്‍, വ്യത്യസ്ത രുചികളില്‍. വളരെ സ്വാഭാവികതയോടെ മനസ്സും ശരീരവും ആ രുചിയുടെ സംസ്കാരത്തെ സ്വീകരിച്ചു.