Currency

എമിറേറ്റ്സ് വിമാനത്തിന്റെ സാഹസിക ലാന്‍ഡിംഗ് തരംഗമാകുന്നു

സ്വന്തം ലേഖകന്‍Thursday, January 10, 2019 1:03 pm
Playflight

ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എമിറേറ്റ്സ് വിമാനത്തിന്റെ അതിസാഹസികമായ ലാന്‍ഡിംഗ് വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു. എമിറേറ്റ്സിന്റെ എയര്‍ബസ് എ 380 എന്ന ഇരുനില യാത്രാവിമാനം യുകെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ആടിയുലഞ്ഞ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

മോശം കാലാവസ്ഥയെ തുടര്‍ന്നു മറ്റു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ പൈലറ്റിന്റെ മനസാന്നിധ്യവും വൈദഗ്ധ്യവും ഒന്നുകൊണ്ട് മാത്രമാണ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. പൈലറ്റ് നിരവധി തവണ വിമാനം നിലത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ക്രോസ് വിന്‍ഡ് തടസമായിനിന്നു.

ഒടുവില്‍ ആടിയുലഞ്ഞാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറാതിരിക്കാന്‍ പൈലറ്റ് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടിവന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

108 വിമാനങ്ങളാണ് എയര്‍ബസ് എ380 വിഭാഗത്തില്‍ എമിറേറ്റ്‌സിനുള്ളത്. ദുബായില്‍നിന്ന് 50 സ്ഥലങ്ങളിലേക്കാണ് എ380 സര്‍വീസ് നടത്തുന്നത്. ഇത്തരം വിമാനങ്ങള്‍ക്ക് പരമാവധി 517, 489, 615 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x