Currency

ജീവന്‍ രക്ഷിക്കാന്‍ ഒരു നായ്ക്കുട്ടി പെടുന്ന കഷ്ടപാട് കണ്ട് ശ്വാസമടക്കി സോഷ്യല്‍ മീഡിയ, വീഡിയോ

സ്വന്തം ലേഖകന്‍Monday, November 26, 2018 1:36 pm
Play

മഹാരാഷ്ട്ര: സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഒരു നായ്കുട്ടി പെടുന്ന കഷ്ടപാടുകള്‍ വൈറലാകുന്നു. ലോകം ശ്വാസം അടക്കി കണ്ട ഒരു വൈറല്‍ വിഡിയോയിലെ താരമാണ് ഈ നായക്കുട്ടി. ട്രെയിന്‍ പാഞ്ഞുപോകുമ്പോള്‍ പാളങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ നായക്കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നായക്കുട്ടി അത്്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

പാളത്തിനിടിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു നായ്ക്കുട്ടി. അപ്പോഴാണ് ട്രെയിന്‍ പാഞ്ഞെത്തിയത്. ശബ്ദം കേട്ട് ഉണര്‍ന്നെങ്കിലും പാളത്തിന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. ട്രെയിന്‍ പോകുന്നതുവരെ എന്തു ചെയ്യണമെന്ന് അറിയാതെ നായ്ക്കുട്ടി പാളത്തിനിടയില്‍കൂടി മുന്നോട്ട് നടന്നു. ട്രെയിന്‍ പോകുമ്പോള്‍ പാളത്തിലൂടെ നായ്ക്കുട്ടി മുന്നോട്ടു നടക്കുന്നതും വീഡിയോയില്‍ കാണാം. ‘മനുഷ്യനായാലും മൃഗമായാലും അതൊരു ജീവനല്ലേ..’ ഈ വാചകങ്ങള്‍ കമന്റുകളായി നിറയുകയാണ് ഈ വിഡിയോയ്ക്ക് താഴെ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x